കൊച്ചി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജീവനക്കാർക്ക് ആവശ്യമായ ക്വാർേട്ടഴ്സുകൾ നിർമിക്കണമെന്ന് കേരള എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംഘടന റിപ്പോർട്ടിൽ നടന്ന ചർച്ചയിൽ അൻസർ ഷാ, കെ.എൻ. രാജേന്ദ്രൻ, ഹരിത ഹരി, വി. നോബിൾ,ടി.എ. മനീഷ, റഷീദ്, തങ്കപ്പൻ, എം.ഗിരിജ, എം.ഒ. മാർട്ടിൻ, സിനി പി. വർഗീസ്, നിപ്ടിൻ മൈക്കിൾ, ടി.വി. വാസുദേവൻ, വി.പി. രമേശൻ എന്നിവർ പെങ്കടുത്തു. സംസ്ഥാന സെക്രട്ടറി കെ. സുന്ദർരാജൻ മറുപടി നൽകി. 'വർത്തമാന ഇന്ത്യ: പ്രതിസന്ധികളും പ്രതിവിധിയും' വിഷയത്തിൽ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ പ്രഭാഷണം നടത്തി. സുഹൃദ് സമ്മേളനം സി.െഎ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.വി. ബെന്നി (കെ.എസ്.ടി.എ), ടി.ഡി. സജീവ്ലാൽ (കെ.ജി.ഒ.എ),കെ.പി. സുശീൽകുമാർ (ബെഫി), പി.എ.ബാബു (ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ), സജിത് ടി.എസ്. കുമാർ (കെ.എസ്.ആർ.ടി.ഇ.എ),പി.ബി. ബാബുരാജ് (എൽ.െഎ.സി എംപ്ലോയീസ് യൂനിയൻ), പി.ഡി. സാജൻ (കെ.എം.സി.എസ്.യു), എം.ഷാജി (എ.കെ.ജി.എസ്.ടി),ആർ. രാമകൃഷ്ണൻ (കെ.എം.എസ്.ആർ.എ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.