ചാരുംമൂട്: പ്രാദേശിക സ്വയംഭരണവുമായി ബന്ധപ്പെട്ട മികവാർന്ന പ്രവർത്തനങ്ങൾക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് . തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിെൻറയും സ്വരാജ് ട്രോഫി വിതരണത്തിെൻറയും ഭാഗമായാണ് സംസ്ഥാനത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 12 പേരെ ആദരിക്കുന്നത്. വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലുമുള്ള സംഭാവനകൾ മുൻനിർത്തിയാണ് ഇവർക്ക് അംഗീകാരം. മലപ്പുറം പെരിന്തൽമണ്ണയിൽ തിങ്കളാഴ്ച ഉച്ചക്കുശേഷം നടക്കുന്ന ചടങ്ങിൽ രജനി ആദരം ഏറ്റുവാങ്ങും. മികച്ച കർഷകക്കുള്ള സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ രജനി ജയദേവ് ഭരണിക്കാവ് ബ്ലോക്കിൽ വിവിധ പദ്ധതികൾ പൂർത്തീകരിച്ചു. വെളിയിട വിസർജന നിർമാർജന പദ്ധതി ജില്ലയിൽ ആദ്യം പൂർത്തിയാക്കി. ശുചിത്വം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ മേഖലകളിൽ ജില്ലയിൽതന്നെ മികച്ച പദ്ധതികൾ നടപ്പാക്കി. ജില്ലയിലാദ്യമായി പ്ലാസ്റ്റിക് മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിച്ച് മാലിന്യനിർമാർജന പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുപോകുന്ന അവസരത്തിലാണ് പ്രസിഡൻറ് അംഗീകാരത്തിന് അർഹയായത്. യൂനിറ്റ് കൺെവൻഷൻ ചെങ്ങന്നൂർ: വ്യാപാരി വ്യവസായിസമിതി ചെങ്ങന്നൂർ യൂനിറ്റ് കൺവൻഷൻ ജില്ല ജോയൻറ് സെക്രട്ടറി ടി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സുനു തുരുത്തിക്കാട് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി പി.ബി. ബൈജു, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ്, കെ.കെ. രാജേന്ദ്രൻ, മനോജ് സന്മ, മാമ്മൻ ഉമ്മൻ സ്റ്റീലൈറ്റ് എന്നിവർ സംസാരിച്ചു. സതീഷ് കെ. നായർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സുനു തുരുത്തിക്കാട് (പ്രസി), ആർ. രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണപിള്ള പാലത്തും പേങ്ങാട്ട് (വൈസ് പ്രസി), സതീഷ് കെ. നായർ (സെക്ര.), മനോജ് സന്മ, ബിജു സെലക്ഷൻ (ജോ. സെക്ര), മാമ്മൻ ഉമ്മൻ (ട്രഷ). തിരുവൻവണ്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട് ഇന്ന് ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഹാവിഷ്ണുക്ഷേത്രത്തിൽ 10 നാൾ നീളുന്ന ഉത്സവം തിങ്കളാഴ്ച ആറാട്ടോടുകൂടി സമാപിക്കും. ഇരമല്ലിക്കര മദനശ്ശേരിക്കടവിൽ മണിമലയാറ്റിലാണ് ആറാട്ട് നടക്കുക. ആറാട്ടുദിവസമായ തിങ്കളാഴ്ച ഉച്ചക്ക് 12.30 മുതൽ ആറാട്ടുസദ്യ, വൈകീട്ട് 4.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 5.30 മുതൽ നാഗസ്വരക്കച്ചേരി, 7.30 മുതൽ സംഗീതസദസ്സ്, രാത്രി 10.30 ന് മെഗാഹിറ്റ് ഗാനമേള, 12 മുതൽ ആറാട്ട് വരവും ആറാട്ട് വിളക്കും. തുടർന്ന് കൊടിയിറക്കും നടക്കും. പ്രതിഷ്ഠ വാർഷികം മാന്നാർ: ചെന്നിത്തല കാരാഴ്മമഴപ്പഴഞ്ഞിയിൽ ഭദ്ര-സരസ്വതി ക്ഷേത്രത്തിൽ (മലയിരിക്കുംകാവ്) പ്രതിഷ്ഠവാർഷികം കുംഭ അശ്വതി ഉത്സവം 21ന് നടക്കും. കലശപൂജ, കലശാഭിഷേകം, കാവിൽപൂജ, അന്നദാനം, കുടുംബസംഗമം എന്നിവയുണ്ടാകും. ചടങ്ങുകൾക്ക് തന്ത്രി അടിമുറ്റത്തുമഠം എ.ബി. ശ്രീകുമാർ ഭട്ടതിരി, മേൽശാന്തി വേണുഗോപാൽ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.