ആലപ്പുഴ സംഘർഷം: ഉന്നത അന്വേഷണം വേണം^ കൊടിക്കുന്നിൽ സുരേഷ് എം.പി

ആലപ്പുഴ സംഘർഷം: ഉന്നത അന്വേഷണം വേണം- കൊടിക്കുന്നിൽ സുരേഷ് എം.പി മാവേലിക്കര: ആലപ്പുഴയിലെ കെ.എസ്.യു സമ്മേളനം അലങ്കോലപ്പെടുത്തുകയും നേതാക്കളുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങൾ ആക്രമിക്കുകയും വിദ്യാർഥികളെ തല്ലിച്ചതക്കുകയും ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. സമരകാഹളം പരിപാടി അലങ്കോലപ്പെടുത്താൻ സി.പി.എം നേതൃത്വം ഗൂഢാലോചന നടത്തിയതായി എം.പി ആരോപിച്ചു. ജാഥ കടന്നുപോയ റോഡുകളിൽ ഉണ്ടായിരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു ഓഫിസുകളിൽ നിന്നാണ് ജാഥക്കുനേരെ ആക്രമണമുണ്ടായത്. ഇതിനെ പ്രതിരോധിക്കാൻ കെ.എസ്.യു പ്രവർത്തകർ ശ്രമിച്ചപ്പോൾ സി.പി.എമ്മി​െൻറ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയാണ് ചെയ്തതെന്നും എം.പി കുറ്റപ്പെടുത്തി. അക്രമരാഷ്ട്രീയം സമാധാനം ഇല്ലാതാക്കുന്നു -വെൽഫെയർ പാർട്ടി ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ കഴിഞ്ഞദിവസം രാഷ്ട്രീയ പാർട്ടികൾ തമ്മിലുണ്ടായ സംഘർഷവും തുടർന്നുണ്ടായ ഹർത്താലും ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കിയെന്ന് വെൽഫെയർപാർട്ടി മുനിസിപ്പൽ കമ്മിറ്റി. പ്രസിഡൻറ് സി.എസ്. നാസർ അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി വൈ. ഫൈസൽ, ട്രഷറർ റിസാർ വലിയമരം, നൗഷാദ് പടിപ്പുരക്കൽ, ജലീൽ പുലയൻവഴി, ജമീൽ സി. ജമാൽ എന്നിവർ സംസാരിച്ചു. നൈപുണ്യ പരിശീലന ക്യാമ്പ് നാളെ ആലപ്പുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയുടെ (ഡി.ഡി.യു.ജി.കെ.വൈ.) ഭാഗമായി വെളിയനാട്, ചമ്പക്കുളം ബ്ലോക്കിലെ യുവതികള്‍ക്കായി ചൊവ്വാഴ്ച രാവിലെ 11ന് മങ്കൊമ്പ് ബ്ലോക്ക് ഹാളില്‍ നൈപുണ്യ പരിശീലന ക്യാമ്പ് നടത്തുന്നു. 18നും 35നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി., പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ മങ്കൊമ്പ് ബ്ലോക്ക് ഹാളില്‍ എത്തണം. ഫോണ്‍: 9847933988.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.