ചേർത്തല: സർക്കാറിെൻറ നൈപുണ്യ വികസനപദ്ധതിയായ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിൽ (അസാപ്) ചേർത്തല പോളിടെക്‌നിക്കിൽ അവധിക്കാല കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്സ് നടത്തുന്നു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ റിപ്പയറിങ്, ഇൻസ്റ്റേലഷൻ, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ റിപ്പയറിങ് എന്നിവയിൽ വിദഗ്ധ പരിശീലനം നൽകും. 10ാം ക്ലാസാണ് കുറഞ്ഞ യോഗ്യത. പ്രായപരിധി: 25. പ്രവേശനം ആവശ്യമുള്ളവർ രജിസ്ട്രേഷൻ ഫീസും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ചൊവ്വാഴ്ചക്ക് മുമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.എൽ പുരം കഞ്ഞിക്കുഴിയിൽ എത്തണം. ഫോൺ: 9495999712. ലിറ്റില്‍ കൈറ്റ്സ് ക്ലബ്: സ്‌കൂളുകള്‍ 24നുള്ളില്‍ അപേക്ഷിക്കണം ആലപ്പുഴ: ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള ലിറ്റില്‍ കൈറ്റ്സ് ക്ലബ് യൂനിറ്റ് ആരംഭിക്കാൻ താൽപര്യമുള്ള സ്‌കൂളുകള്‍ ഇൗ മാസം 24നുള്ളില്‍ http://kite.kerala.gov.in/littlekites എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഹൈടെക് പദ്ധതി നടപ്പാക്കുന്ന സ്‍കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) ആരംഭിക്കുന്ന ഐ.ടി കൂട്ടായ്‌മയാണ് ലിറ്റില്‍ കൈറ്റ്സ്. പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒരുലക്ഷം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് ഈ കൂട്ടായ്‌മ ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അനിമേഷന്‍, പ്രോഗ്രാമിങ്, മൊബൈല്‍ ആപ് നിര്‍മാണം, ഗ്രാഫിക്സ് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിങ്, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടി.വി, സൈബര്‍ സുരക്ഷ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും. യൂനിറ്റ് അനുവദിച്ച സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ അതത് സ്‌കൂളുകളില്‍ അപേക്ഷ നല്‍കാം. കുട്ടികള്‍ക്കുള്ള അഭിരുചി നിര്‍ണയ പരീക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ 10ന് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.