മൂവാറ്റുപുഴ: സി.പി.ഐ ഈസ്റ്റ് മാറാടി ബ്രാഞ്ചിെൻറ നേതൃത്വത്തിൽ മാറാടി പഞ്ചായത്തിലെ കടുംവേലി പാടത്ത് ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി. കടുംവേലി പാടശേഖരത്തിലെ നാല് ഏക്കറോളം സ്ഥലത്താണ് കൃഷി. പാടശേഖരസമിതി സെക്രട്ടറി റജി ഐസക് മൂലങ്കുഴിയുടെ നേതൃത്വത്തിൽ നടന്ന ജൈവപച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ നിർവഹിച്ചു. മാറാടി കൃഷി ഓഫിസർ പ്രിയ മോൾ, സി.പി.ഐ മാറാടി ലോക്കൽ സെക്രട്ടറി പോൾ പൂമറ്റം, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ബിജു ആനിപ്ര, പ്രിൻസ് ആനിക്കാട്ട്, കിഷോർ, സുധീപ് പാലമൂട്ടിൽ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ: തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പ്രയാണം 20ന് രാവിലെ ഏഴിന് രക്തസാക്ഷി എ.എം. കുഞ്ഞുബാവയുടെ സ്മൃതികുടീരത്തിൽനിന്ന് ആരംഭിക്കും. പായിപ്ര സൊസൈറ്റിപടിയിൽ നടക്കുന്ന ദീപശിഖ പ്രയാണത്തിെൻറ ഉദ്ഘാടനം സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ നിർവഹിക്കും. പരിശീലനം നൽകി മൂവാറ്റുപുഴ: സുന്നി യുവജനസംഘം മൂവാറ്റുപുഴ സോണിന് കീഴിൽ വിവിധ മേഖലകളിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാന്ത്വനം ക്ലബ് അംഗങ്ങള്‍ക്കുള്ള പരിശീലനം വാഴപ്പിള്ളി ഭാരത് ഓഡിറ്റോറിയത്തില്‍ നടന്നു. ക്യാമ്പിെൻറ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡൻറ് എം.പി. അബ്ദുല്‍ കരീം സഖാഫി നിര്‍വഹിച്ചു. എസ്.വൈ.എസ് സോണ്‍ പ്രസിഡൻറ് വി.എസ്. അഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. നിയാസ് ഹാജി രണ്ടാർ, മാഹിൻ തോപ്പിൽ, അബ്ദുൽ ലത്തീഫ് ലത്തീഫി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിന് ഡോ. നസീഫ്, ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.