കൊച്ചി: നടപടിക്രമങ്ങൾ പാലിക്കാതെ ൈഡ്രവിങ് ലൈസൻസ് അസാധുവാക്കിയ ജോയൻറ് ആര്‍.ടി.ഒയുടെ നടപടി ഹൈകോടതി റദ്ദാക്കി. സ്വാഭാവിക നീതി പരിഗണിക്കാതെയും അച്ചടിച്ചുെവച്ച ഫോറത്തില്‍ ചിലയിടങ്ങളിൽ പൂരിപ്പിച്ച് വ്യക്തതയില്ലാതെയും പുറപ്പെടുവിച്ചതാണ് ഉത്തരവെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് വിധി. ലൈസൻസിന് ഒരു വർഷത്തേക്ക് അയോഗ്യത വരുത്തിയ നടപടി ചോദ്യം ചെയ്ത് എറണാകുളം പുത്തന്‍കുരിശ് സ്വദേശി സന്ദു തോമസ് ആണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരന് പറയാനുള്ളതു കേട്ട് അപാകതകൾ പരിഹരിച്ച് പുതിയ ഉത്തരവ് ഇറക്കാനും കോടതി നിർദേശിച്ചു. ഒക്ടോബർ 11ന് സന്ദു ഓടിച്ച ചരക്ക് വാഹനമിടിച്ച് ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാരന്‍ മരിച്ച സംഭവത്തെത്തുടര്‍ന്നാണ് ലൈസൻസ് റദ്ദാക്കിയത്. ലൈസൻസ് അസാധുവാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് 2017 ഒക്‌ടോബര്‍ 25ന് വൈക്കം ജോയൻറ് ആര്‍.ടി.ഒയുടെ നോട്ടീസ് ഹരജിക്കാരന് ലഭിച്ചു. രണ്ടു ദിവസത്തിന് ശേഷം ലൈസന്‍സ് താൽക്കാലികമായി അസാധുവാക്കി ഉത്തരവുമുണ്ടായി. നേരേത്ത അച്ചടിച്ചുവെച്ച ഫോമിൽ ചിലയിടത്ത് പൂരിപ്പിച്ചുള്ള ഉത്തരവാണ് നൽകിയതെന്നും തെൻറ വിശദീകരണം തേടിയിട്ടില്ലെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻകൂട്ടി അച്ചടിച്ചുവെച്ച ഫോറത്തിൽ പൂരിപ്പിച്ച് മനസ്സിരുത്താതെയാണ് ജോയൻറ് ആര്‍.ടി.ഒ ഉത്തരവ് നല്‍കിയിട്ടുള്ളത്. ഇൗ ഉത്തരവില്‍ അപാകതയുണ്ടെങ്കില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാത്ത ഇത്തരമൊരു ഉത്തരവിൻമേല്‍ അപ്പീല്‍ അതോറിറ്റിക്ക് നടപടിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി ജോയൻറ് ആര്‍.ടി.ഒയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.