ആലപ്പുഴ: കടലേറ്റത്തിൽ വീട് തകർന്ന് കിടപ്പാടം നഷ്ടപ്പെട്ടവരെ സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. കടലിരമ്പം തീരദേശ പദയാത്രയുടെ മുന്നോടിയായി ജില്ലയിലെ ദുരിതബാധിതരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും തീരവാസികളുടെയും പുനരധിവാസം സർക്കാർ പ്രഖ്യാപനത്തിലൊതുക്കി. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച സ്ഥലത്ത് വീടുെവച്ച് പുനരധിവസിപ്പിക്കാൻ വേണ്ട സഹായവും ഇപ്പോഴത്തെ സർക്കാർ ചെയ്തില്ല. നാട്ടുകാരുടെ ഔദാര്യത്തിൽ വിറകുപുരകളിലും ചായ്പുകളിലും നരകതുല്യ ജീവിതമാണ് അവർ നയിക്കുന്നത്. കടലേറ്റബാധിതരായ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തുടർപ്രക്ഷോഭം നടത്തുമെന്നും ലിജു പറഞ്ഞു. കടലിരമ്പം കോഒാഡിനേറ്റർ പി. സാബു, വി. ഷുക്കൂർ, യു.എം. കബീർ, എൻ. ഷിനോയ്, രാജേശ്വരി എന്നിവർ ഒപ്പമുണ്ടായിരുന്നു. ഹബീബ് മുഹമ്മദ് അനുസ്മരണ സമ്മേളനം ആലപ്പുഴ: ഇസ്ലാമിക് സർവിസ് സൊസൈറ്റി സംഘടിപ്പിച്ച എ. ഹബീബ് മുഹമ്മദ് അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡൻറ് എം.ഇ. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബി. ഹംസ, ജനറൽ സെക്രട്ടറി എ. സുലൈമാൻകുഞ്ഞ്, കിഴക്കേ ജുമാമസ്ജിദ് പ്രസിഡൻറ് മെഹബൂബ് ഷരീഫ്, ടൗൺ സെക്രട്ടറി എം.എം. ഇസ്മായിൽ, എൻ.പി. രാജ, അബ്ദുൽ സലാം ലബ്ബ, മുഹമ്മദ് യൂനുസ്, പി.എസ്. അഷ്റഫ്, എ. ഖാലിദ്, എ. കാസിം, എം. അലിക്കോയ, ഇ.എൻ.എസ്. നവാസ് എന്നിവർ സംസാരിച്ചു. ഹബീബ് മുഹമ്മദിനോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം എല്ലാ ജമാഅത്ത് പള്ളികളിലും ജനാസ നമസ്കരിക്കാൻ ലജ്നത്തുൽ മുഹമ്മദിയ്യ ഹിലാൽ കമ്മിറ്റി കൺവീനർ സി. മുഹമ്മദ് അൽഖാസിമി അഭ്യർഥിച്ചു. സെമിനാർ വണ്ടാനം: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി റേഡിയോ തെറപ്പി വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ അർബുദ ബോധവത്കരണ സെമിനാർ നടത്തി. റേഡിയോ തെറപ്പി വിഭാഗം മേധാവി ഡോ. ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. സജീവ് ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. നോനാം ചെല്ലപ്പൻ, ഡോ. പ്രവീൺ നൈനാൻ, ഡോ. എസ്.എം. ബിന്ദു, ആശുപത്രി വികസനസമിതി മുൻ എക്സിക്യൂട്ടിവ് അംഗം എം. മുഹമ്മദ് കോയ, ഹെഡ് സിസ്റ്റർ നളിനി, രത്നജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.