ഇൻറർനാഷനൽ ​േകാൺഫറൻസ്​ 18ന്​

കൊച്ചി: പോളിസ്റ്റിക് ഒാവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്) സംബന്ധിച്ച് ഇൻറർനാഷനൽ േകാൺഫറൻസ് ഇൗ മാസം 18ന് അത്താണിയിലെ എയർലിങ്ക് കാസിൽ ഹോട്ടലിൽ നടക്കും. അമേരിക്കയിെല പി.സി.ഒ ചലഞ്ചുമായി ചേർന്ന് കൊച്ചി ഗിഫ്ട് െഎ.വി.എഫ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. രോഗികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി നടത്തുന്ന കോൺഫറൻസിൽ ലോക പ്രശസ്തരായ ഡോക്ടർമാർ പെങ്കടുക്കും. പെൺകുട്ടികളിലും സ്ത്രീകളിലും പൊണ്ണത്തടി, മുഖത്തും ശരീരഭാഗങ്ങളിലും അമിതമായ രോമവളർച്ച, വിഷാദം, ഉത്കണ്ഠ, ക്രമരഹിതമായ ആർത്തവം, വന്ധ്യത തുടങ്ങിയവയാണ് പി.സി.ഒ.എസി​െൻറ ലക്ഷണങ്ങൾ. ഇത് ബാധിച്ച സ്ത്രീകളിൽ പ്രമേഹം, ഹൃദ്രോഗം, വന്ധ്യത നിരക്ക് എന്നിവയുടെ അനുപാതം വളരെ കൂടുതലായിരിക്കുമെന്ന് ഗിഫ്ട് െഎ.വി.എഫിലെ ഡോ. അനിത മണി പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി.സി.ഒ ചലഞ്ച് സ്ഥാപക സാഷാ ഒേട്ടയും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.