കൊച്ചിയിൽ ഏഴുകിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊച്ചി: നഗരത്തിലെ പി.ടി. ഉഷ റോഡിൽനിന്ന് ഏഴുകിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. തിരൂർ പാണക്കാട്ട് വീട്ടിൽ മുഹമ്മദാലിയാണ് (41) പിടിയിലായത്. രണ്ടരലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. മാളുകളും തിയറ്ററുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് മുഹമ്മദാലി. മഹാരാജാസ് ഗ്രൗണ്ടിന് പിറകുവശെത്ത പി.ടി. ഉഷ റോഡിൽ െവച്ച് ഇടപാടുകാർക്ക് കഞ്ചാവ് കൈമാറാൻ എത്തിയതായിരുന്നു ഇയാൾ. സംഘം കൊച്ചിയിലെത്തിയതായും വ്യാഴാഴ്ച മഹാരാജാസ് ഗ്രൗണ്ടിന് സമീപം വിൽപനക്കായി എത്തുമെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസണ് രഹസ്യ വിവരം ലഭിച്ചതിെനത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കാറിലെത്തിയ മുഹമ്മദാലി കഞ്ചാവുമായി പുറത്തിറങ്ങി ഇടപാടുകാരെ കാത്തുനിൽക്കുമ്പോൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എസ്. ശശികുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഷോൾഡർ ബാഗിൽ പ്ലാസ്റ്റിക് ടേപ്പുകൊണ്ട് പൊതിഞ്ഞ് അഞ്ച് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കൂടെയുണ്ടായിരുന്ന സനൂപ്, റാഷിദ് എന്നിവർ രക്ഷപ്പെട്ടു. സംഘത്തിൽ 10 പേരുണ്ടെന്ന് പ്രതി എക്സൈസിന് മൊഴി നൽകി. അഞ്ച് കാറുകളിലും നിരവധി ബൈക്കുകളിലുമായാണ് ഇവർ കഞ്ചാവ് വിൽപനക്കെത്തുന്നത്. കിലോക്ക് 30,000 രൂപ മുതലാണ് ഈടാക്കുന്നത്. പൊടി രൂപത്തിലുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. മുൻകാലങ്ങളിൽ തീരെ ആവശ്യക്കാരില്ലാതിരുന്ന ഈ ഇനത്തിന് മറ്റിനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വിൽപന വർധിച്ചെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. തമിഴ്നാട്ടിലെ തേനി, ഗൂഡല്ലൂർ എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ കഞ്ചാവ് വാങ്ങിയാണ് കച്ചവടം. മുഹമ്മദാലി സമാന കേസിൽ മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംശയം തോന്നാതിരിക്കാനാണ് ഇടപാടുകൾക്ക് തിയറ്ററുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നത്. കൂടെയുണ്ടായിരുന്നവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രിവൻറിവ് ഓഫിസർമാരായ ജയരാമൻ, സി.കെ. മധു, സത്യനാരായണൻ, എക്സൈസ് കമീഷണറുടെ സ്ക്വാഡ് അംഗമായ സതീഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ ജയകുമാർ, ശരത് മോൻ, മുനീർ, ഡ്രൈവർ സുനിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.