കൃഷിനാശം: നഷ്ടപരിഹാരം വിതരണം ചെയ്യണം -സ്വതന്ത്ര കർഷകസംഘം ആലപ്പുഴ: രണ്ടാംകൃഷി നശിച്ച കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയും ഇൻഷുർ പരിരക്ഷ തുകയും ഉടൻ വിതരണം ചെയ്യണമെന്ന് സ്വതന്ത്ര കർഷകസംഘം സംസ്ഥാന ആക്ടിങ് സെക്രട്ടറി സി. ശ്യാംസുന്ദർ. കർഷകസംഘം ജില്ല സ്പെഷൽ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ലക്ഷ്യത്തോടെ 1000 പ്രതിനിധികളുടെ പാർലമെൻറ് മാർച്ച് മേയ് ഒമ്പതിന് നടത്തും. മാർച്ചിന് മുന്നോടിയായി വാഹനപ്രചാരണ വിളംബരജാഥ നടത്തും. ജില്ല പ്രസിഡൻറ് എൻ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മഷ്ഹുർ പുത്തറ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറുമാരായ എൻ.ആർ. രാജ, കെ. അബൂബക്കർ, പി.എ. ഷാനവാസ്, സൈനുൽ ആബിദീൻ, മുസ്തഫ, നിസാർ താഴ്ചയിൽ, അബ്ദുൽ വാഹിദ്, എച്ച്. ഹമീദ് കുഞ്ഞ്, എ.എ. റഹ്മാൻ, യു. അഷ്റഫ്, എ.എം. രാജ വെറ്റക്കാരൻ, എ.എം. നിസാർ വീയപുരം എന്നിവർ സംസാരിച്ചു. ശിവരാത്രി ആഘോഷത്തിന് ആയിരങ്ങളെത്തി ചേർത്തല: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന് ഭക്തജന പ്രവാഹം. പതിനായിരക്കണക്കിന് നിലവിളക്കുകളുടെ ഭക്തിപ്രഭയിലും വിശ്വാസികളുടെ പ്രാർഥനമന്ത്രങ്ങളാലും നടന്ന വിശേഷാൽ ചടങ്ങുകൾ ഭക്തർക്ക് ആത്മനിർവൃതിയായി. സംഗീതസംവിധായകൻ അറക്കൽ നന്ദകുമാറിെൻറ നേതൃത്വത്തിൽ രാവിലെ സംഗീതാരാധന ആരംഭിച്ചു. തുടർന്ന് സ്പെഷൽ നാഗസ്വരത്തിെൻറയും തവിലിെൻറയും പഞ്ചവാദ്യത്തിെൻറയും അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് തകഴി ആദർശിെൻറ ഓട്ടൻതുള്ളലും പാഠകവും നടന്നു. ദീപരാധനക്കുശേഷം പ്രദോഷശീവേലി. ഋഷഭവാഹനപ്പുറത്തും വടക്കനപ്പെൻറ ഗരുഡവാഹന പുറത്തെഴുന്നള്ളിപ്പും ദർശിക്കാൻ എത്തിയ ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തുടർന്ന് ക്ഷേത്രത്തിന് ചുറ്റും ആയിരങ്ങളാണ് ശയനപ്രദക്ഷിണം നടത്തിയത്. കെ.വി.എം സമരം: സര്‍ക്കാര്‍-മാനേജ്മെൻറ് ഒത്തുകളി -ബി.ജെ.പി ചേര്‍ത്തല: കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ സങ്കീര്‍ണമാക്കിയത് സര്‍ക്കാറും മാനേജ്മെൻറുമായുള്ള ഒത്തുകളിയാണെന്ന് ബി.ജെ.പി ചേര്‍ത്തല നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കും. ദക്ഷിണമേഖല പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാനു സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. സോമന്‍, സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, സുമി ഷിബു, മോര്‍ച്ച ജില്ല പ്രസിഡൻറുമാരായ എസ്. സാജന്‍, കെ.ബി. ഷാജി, മണ്ഡലം ജനറല്‍ സെക്രട്ടറി എം.എസ്. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.