ഇസ്‌ലാം പ്രചരിപ്പിച്ചത് തീവ്രവാദം കൊണ്ടല്ല ^കാന്തപുരം

ഇസ്‌ലാം പ്രചരിപ്പിച്ചത് തീവ്രവാദം കൊണ്ടല്ല -കാന്തപുരം മണ്ണഞ്ചേരി: ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിപ്പിച്ചത് ഭീകരവാദം കൊണ്ടോ തീവ്രവാദം കെണ്ടോ അല്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് മാരാരിക്കുളം സോണ്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച പി.യു. ഫസല്‍ തങ്ങള്‍ ചേലാട്ട് അനുസ്മരണ ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ. അബ്ദുല്ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദ്കുഞ്ഞ് സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. പി.എം.എസ്. തങ്ങള്‍ വടുതല, ത്വാഹ മുസ്‌ലിയാര്‍ കായംകുളം, ഹാമിദ് ബാഫഖി തങ്ങള്‍, എം.എം. ഹനീഫ് മൗലവി, നാസര്‍ തങ്ങള്‍, മുഹമ്മദ് ബാദുഷ സഖാഫി, ഹാഷിം തങ്ങൾ, ഹാഷിം സഖാഫി, എച്ച്. അഹമ്മദ് സഖാഫി, മുഹമ്മദ് കോയ തങ്ങള്‍, ജൗഹർ കോയ തങ്ങള്‍, കെ.കെ. കൊച്ചുകോയ തങ്ങള്‍, ഹുസൈന്‍ േകായ തങ്ങള്‍, അബ്ദുൽ ഖാദിര്‍ മുസ്‌ലിയാര്‍, കമാല്‍ എം. മാക്കിയില്‍, കരീം എറണാകുളം, മീരാന്‍ ബാഖവി മേതല, ബി. അനസ്, നാസര്‍ കോര്യംപള്ളി എന്നിവര്‍ സംസാരിച്ചു. പാട്ടുകളുടെ സൂക്ഷിപ്പുകാരന് വീണ്ടും അംഗീകാരം അരൂർ: പാട്ടുകളുടെ സൂക്ഷിപ്പുകാരനെ തേടി വീണ്ടും അംഗീകാരമെത്തി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേംനസീർ സാംസ്കാരിക വേദിയാണ് ചന്തിരൂർ പള്ളത്തിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിനെ ആദരിച്ച് പുരസ്കാര സമർപ്പണം നടത്തിയത്. ഗാനരചയിതാവ് പൂവച്ചൽ ഖാദർ അഷ്റഫിനെ ആദരിച്ചപ്പോൾ പകരം അഷ്റഫ് തിരികെ നൽകിയത് അദ്ദേഹത്തി​െൻറ 1500ഒാളം ഗാനങ്ങളുടെ സീഡിയായിരുന്നു. കഴിഞ്ഞ വർഷം കേരള മാപ്പിളകല അക്കാദമിയും കോഴിക്കോട് ക്ഷണിച്ചുവരുത്തി അഷ്റഫിനെ ആദരിച്ചിരുന്നു. 59കാരനായ അഷ്റഫ് മലയാളം, ഹിന്ദി, തമിഴ്, മാപ്പിളഗാനങ്ങളുടെ ഒറിജിനൽ പകർപ്പ് സൂക്ഷിക്കുന്നതിനാണ് അംഗീകാരങ്ങൾ. പിതാവ് സിനിമയിൽ പാടിയ പാട്ട് കേൾക്കാനും പകർത്തിയെടുക്കാനും ഗാനഗന്ധർവൻ യേശുദാസും അഷ്റഫിനെ തേടി എത്തിയിരുന്നു. അഞ്ചര ലക്ഷത്തിലധികം പാട്ടുകൾ നിധിപോലെ സൂക്ഷിക്കുന്ന അഷ്റഫി​െൻറ വീട്ടിൽ കാശിന് പാട്ട് വാങ്ങാൻ ചെല്ലരുത്. ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ എത്ര സമയവും ചെലവഴിക്കാം. അക്കാദമിക് മാസ്റ്റർ പ്ലാന്‍ അവതരിപ്പിച്ചു ചേര്‍ത്തല: വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂള്‍ അക്കാദമിക് മാസ്റ്റർ പ്ലാന്‍ അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, പൂര്‍വ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് എസ്.വി. ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ നെജി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജി. മധുമോഹന്‍ വിഷയം അവതരിപ്പിച്ചു. പ്രഥമാധ്യാപകൻ കര്‍മപരിപാടി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു വാവക്കാട് മുഖ്യപ്രഭാഷണം നടത്തി. വയലാര്‍ നാരായണന്‍, ജയിംസ് എബ്രഹാം പുളിക്കല്‍, ബാഹുലേയന്‍, ശ്രീനിവാസ ഷേണായി, ശിവാനന്ദൻ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.