നഴ്സുമാർ സമരം അവസാനിപ്പിക്കണമെന്ന്​​ കെ.വി.എം മാനേജ്മെൻറ്​

ആലപ്പുഴ: ചേർത്തല കെ.വി.എം ആശുപത്രിയിൽ യു.എൻ.എയുടെ നേതൃത്വത്തിൽ നടക്കുന്ന അന്യായ സമരം പിൻവലിക്കണമെന്ന് മാനേജ്മ​െൻറ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധ ആവശ്യങ്ങൾക്കുമേൽ ഏത് ചർച്ച നടത്തിയാലും അവയിൽനിന്ന് മാനേജ്മ​െൻറ് വിട്ടുനിൽക്കും. മുഴുവൻ ജീവനക്കാർക്കും മിനിമം വേതനവും പി.എഫ്, ഇ.എസ്.ഐ തുടങ്ങിയവയും നൽകുന്നുണ്ട്. മൂന്ന് ഷിഫ്റ്റ് സമ്പ്രദായമാണ് നടപ്പാക്കിയിട്ടുള്ളത്. നൂറോളം നഴ്സുമാർ ശുശ്രൂഷിച്ചുകൊണ്ടിരുന്ന രോഗികളെ ഉപേക്ഷിച്ചാണ് സമരം ആരംഭിച്ചത്. രോഗികൾക്കും ജീവനക്കാർക്കും സുഗമമായി ആശുപത്രിയിൽ പ്രവേശിക്കാനും സാധ്യമാകാത്തതിനാൽ പ്രവർത്തനം പൂർണമായി നിർത്തിവെക്കാൻ നിർബന്ധിതരായി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും പൊതുജനങ്ങളും ആവശ്യപ്പെട്ടതിനാലാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. എന്നാൽ, ആശുപത്രിക്ക് മുന്നിലെ സമരംമൂലം രോഗികൾ കുറഞ്ഞു. പല ഡോക്ടർമാരും ജോലി ഉപേക്ഷിക്കുകയും ചിലർ പാർട്ട് ടൈമായി തുടരുകയുമാണ്. കോടികളുടെ സാമ്പത്തിക നഷ്ടമാണ് മാനേജ്മ​െൻറിന് ഉണ്ടായിട്ടുള്ളത്. ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ ഗതാഗതം തടഞ്ഞ് ആശുപത്രിയുടെ മുൻവശം യുദ്ധക്കളമാക്കി പ്രവർത്തനം തടസ്സപ്പെടുത്താനാണ് യു.എൻ.എ ശ്രമിക്കുന്നതെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ഡയറക്ടർ ഡോ. വി.വി. ഹരിദാസ്, ഡോ. അവിനാശ് ഹരിദാസ്, ലീഗൽ ഓഫിസർ എ.പി. ജോർജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.