തുറവൂർ: തീരപരിപാലന നിയമത്തിെൻറ പരിധിയിൽ വരുന്ന പ്രദേശത്ത് വീടുവെച്ച് താമസിക്കുന്നവർ നികുതി അടക്കാൻ പണമില്ലാതെ നെട്ടോട്ടത്തിൽ. ആറാട്ടുവഴി മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള രണ്ടായിരത്തോളം വീട്ടുകാരാണ് മൂന്നിരട്ടി നികുതി നൽകണമെന്ന പഞ്ചായത്തുകളുടെ നോട്ടീസ് ലഭിച്ചതോടെ വിഷമിക്കുന്നത്. തീരപരിപാലന നിയമം (സി.ആർ.ഇസഡ്) രണ്ടിലും മൂന്നിലും പെടുന്ന പ്രദേശങ്ങളായതിനാൽ തീരത്ത് നിർമാണങ്ങൾ പാടില്ലാത്തതാണ്. എന്നാൽ, മറ്റിടങ്ങളിൽ ഭൂമിയില്ലാത്ത സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ ഇവിടെ വീടുെവച്ച് താമസിക്കുന്നുണ്ട്. ഇത്തരം വീടുകൾക്ക് പഞ്ചായത്തുകൾ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താൽക്കാലിക നമ്പറുകളിട്ട് (അൺ ഓഥറൈസ്ഡ് പെർമിറ്റ്) നൽകുന്നത്. റേഷൻ കാർഡ്, ശുദ്ധജല കണക്ഷൻ, മറ്റ് സർക്കാർ ഏജൻസികൾ വഴിയുള്ള സേവനങ്ങളും ലഭ്യമാകുന്നതിന് നമ്പറുകൾ കൂടിയേ തീരൂ. എന്നാൽ, ഇത്തരത്തിൽ നമ്പർ കരസ്ഥമാക്കുന്നവർ സാധാരണയുള്ളതിനേക്കാൾ മൂന്നിരിട്ടി തുകയാണ് നികുതി അടക്കേണ്ടത്. കാര്യമായ വരുമാനം ലഭിക്കാത്ത മത്സ്യത്തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും ഇത് താങ്ങാവുന്നതിലും അധികമാണ്. ഇവ അടക്കാൻ സ്വമേധയാ തീരദേശവാസികൾ തയാറാകാതിരുന്നതോടെയാണ് പഞ്ചായത്തുകൾ നോട്ടീസ് നൽകിയത്. എന്നാൽ, തുക അടക്കാൻ നിവൃത്തിയില്ലാത്ത ജനങ്ങൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്. ഇക്കാര്യം കാണിച്ച് എ.എം. ആരിഫ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വകുപ്പുമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, നടപടി സ്വീകരിക്കുന്നതുവരെ എന്തുചെയ്യുമെന്നാണ് തീരദേശവാസികൾ ചോദിക്കുന്നത്. നികുതി അടച്ചില്ലെങ്കിൽ തീരവാസികൾ നേരിടേണ്ടിവരുന്നത് കടുത്ത നിയമ നടപടികളാെണന്നും പറയുന്നു. അടിസ്ഥാന ആവശ്യമായ കുടിവെള്ളത്തിനും റേഷൻ കാർഡിനും വേണ്ടിയാണ് ഇവർ താൽക്കാലിക നമ്പർ കരസ്ഥമാക്കിയത്. നികുതി അടക്കാത്ത പക്ഷം റവന്യൂ റിക്കവറി അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. തീരദേശത്ത് പണിത വീടുകൾ അധിക നികുതി അടച്ചേ മതിയാകൂവെന്ന് തുറവൂർ പഞ്ചായത്ത് സെക്രട്ടറി കബീർ ദാസ് പറഞ്ഞു. തീരപരിപാലന നിയമം അനുസരിച്ചാണ് നമ്പർ നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇളവുകൾ ചെയ്തുകൊടുക്കാൻ ഒരു പഞ്ചായത്തിനും കഴിയില്ല. അമിത നികുതി നൽകാമെന്നും ആവശ്യപ്പെടുന്ന സമയത്ത് വീടുകൾ പൊളിച്ചുമാറ്റാമെന്നും പഞ്ചായത്തുമായി താമസക്കാർ കരാർ ഒപ്പിട്ടിട്ടുണ്ട്. വർഷങ്ങളോളം നികുതി അടക്കാത്തവർക്ക് ഇതൊരു ഭാരമായി തോന്നിയേക്കാമെന്ന് സെക്രട്ടറി പറഞ്ഞു. മൂന്നിരട്ടി നികുതി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അപ്രൻറീസ്ഷിപ് േട്രഡ്; പുനഃപരീക്ഷ 20 മുതൽ ആലപ്പുഴ: നവംബറിൽ നടത്തിയ 106ാമത് അഖിലേന്ത്യ അപ്രൻറീസ്ഷിപ് പരീക്ഷയിലെ തിയറി വിഷയങ്ങളുടെ ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന െട്രയിനികൾക്കും പരാജയപ്പെട്ട െട്രയിനികൾക്കുമായി വീണ്ടും പരീക്ഷ നടത്തും. ഇൗ മാസം 20 മുതൽ 22 വരെയാണ് പരീക്ഷ. ഹാൾ ടിക്കറ്റ് 19ന് ആർ.ഐ സെൻററിൽ നേരിട്ടെത്തി കൈപ്പറ്റണം. വിശദവിവരത്തിന് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആർ.ഐ സെൻററുമായി ബന്ധപ്പെടണം. ഫോൺ: 0477-2230124.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.