ചെങ്ങന്നൂര്‍: പുരാവസ്തു വകുപ്പിെൻറ ആഭിമുഖ്യത്തില്‍ പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിെൻറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ശ്രീകോവിലിെൻറ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ 52 ലക്ഷം രൂപ അനുവദിച്ചു. മേല്‍ക്കൂര ചെമ്പോല പാകി നവീകരിക്കും. പ്രത്യേകതരം കാട്ടുകല്ലില്‍ രണ്ട് നിലകളിലായാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ടായിരത്തോളം വര്‍ഷത്തെ പഴക്കമുള്ളതായി പുരാവസ്തു വിദഗ്ധര്‍ കണക്കാക്കിയിരുന്നു. ചുറ്റോടുചുറ്റും മുമ്പുണ്ടായിരുന്ന ദാരുശിൽപങ്ങള്‍ പലതും നശിച്ചു. ഒരു കാലത്ത് ഉണ്ടായിരുന്ന ചുറ്റമ്പലത്തിെൻറയും വലിയ ബലിക്കല്‍പുരയുടെയും തറകള്‍ ഇന്നും ശേഷിക്കുന്നുണ്ട്. ഇറിഡിയം ലോഹം ഉണ്ടെന്ന് കരുതപ്പെടുന്ന പഴയ താഴികക്കുടം കേസിെൻറ ഭാഗമായി കോടതിയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പുരാവസ്തു വകുപ്പിന് കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കടക്കാട്-ശിശുവിഹാർ-അറക്കൽ റോഡ് സഞ്ചാരയോഗ്യമാക്കാൻ റെയിൽവേ അനുമതി നൽകും -എം.പി ചാരുമൂട്: ചെറിയനാട് പഞ്ചായത്തിലെ കടക്കാട്-ശിശുവിഹാർ-അറക്കൽ റോഡ് സഞ്ചാരയോഗ്യമാക്കാൻ റെയിൽവേ അനുമതി നൽകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ പ്രകാശ് ബുട്ടാനിയക്ക് നൽകിയ നിവേദനത്തെ തുടർന്നാണിത്. അവികസിത പ്രദേശമായ കടക്കാട് താമസിക്കുന്ന 150ഒാളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ റെയിൽവേ വക സ്ഥലം ചെറിയനാട് പഞ്ചായത്തിന് വിട്ടുനൽകണം. 60ഒാളം കുടുംബങ്ങൾ ദലിതരാണ്. കൊല്ലകടവ് ജങ്ഷനിൽനിന്ന് കടക്കാട് പോകുന്ന സ്ഥലത്ത് റെയിൽവേയുടെ മേൽപാലമുണ്ട്. ഈ പാലത്തിനടിയിലൂടെയുള്ള റോഡല്ലാതെ മറ്റൊരു യാത്രസൗകര്യം ഇല്ല. കഴിഞ്ഞ ആഴ്ച സതേൺ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ നിർമാണം ഭാഗികമായി നടത്തിയ ഫുട്ട് ഓവർ ബ്രിഡ്ജിെൻറ പണികൾ എത്രയും വേഗം പൂർത്തിയാക്കി മാർച്ച് 31ന് മുമ്പ് കമീഷൻ ചെയ്യുമെന്ന് ഡി.ആർ.എം യോഗത്തിൽ അറിയിച്ചു. വഞ്ചിനാട് എക്സ്പ്രസ് െട്രയിനിന് ചെറിയനാട് സ്റ്റോപ് അനുവദിക്കാൻ റെയിൽവേ ബോർഡിൽ ശിപാർശ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയനാട് റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിെൻറ അറ്റകുറ്റപ്പണി പൂർത്തിയാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും റെയിൽവേ ഡിവിഷനൽ മാനേജർ ഉറപ്പുനൽകിയതായും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.