ആലപ്പുഴ: പൊതുനിരത്തുകളും പൊതുഇടങ്ങളും ഞങ്ങളുടേതു കൂടിയാണ് എന്ന അവകാശ പ്രഖ്യാപനവുമായി സ്കൂൾ-കോളജ് വിദ്യാർഥിനികൾ സൈക്കിളിൽ അണിനിരന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന ജനോത്സവത്തിെൻറ ഭാഗമായി ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച പെൺകുട്ടികളുടെ സൈക്കിൾ റാലിയാണ് പെൺഅവകാശങ്ങളെക്കുറിച്ച മുദ്രാവാക്യങ്ങൾ ഉയർത്തിയത്. ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച മാരത്തൺ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു ഫ്ലാഗ്ഓഫ് ചെയ്തു. നഗരത്തിെൻറ പ്രധാന നിരത്തുകളിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ച് നഗരചത്വരത്തിൽ എത്തിയപ്പോൾ നഗരസഭ ചെയർമാൻ തോമസ് ജോസഫ് സ്വീകരിച്ചു. കൂട്ടപ്പാട്ടുകളോടെ മാരത്തൺ സമാപിച്ചു. ജില്ല ആശുപത്രിയിലെ മെഡിക്കൽ സംഘം മാരത്തണിനൊപ്പം സഞ്ചരിച്ചു. മെഡിക്കൽ ടീമിന് നേതൃത്വം നൽകിയ ജില്ല ആശുപത്രിയിലെ ഡോ. ജോൺസൺ കുട്ടികളോടൊപ്പം മാരത്തണിൽ ഉടനീളം സൈക്കിളിൽ സഞ്ചരിച്ചു. കുഷ്ഠരോഗ നിർമാർജന പക്ഷാചരണം ഇന്ന് സമാപിക്കും ആലപ്പുഴ: ജില്ലയിൽ നടത്തിവരുന്ന ദേശീയ കുഷ്ഠരോഗ നിർമാർജന പക്ഷാചരണ പരിപാടികൾ ബുധനാഴ്ച സമാപിക്കും. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വൈകീട്ട് മൂന്നിന് സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ പ്രഫ. സുധ സുശീലൻ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ എം.കെ. വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും. financial (AP) ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ ജില്ല സമ്മേളനം ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.