സഹവാസ പഠനക്യാമ്പ്

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുൻനിർത്തി ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് സഹവാസ പഠന ക്യാമ്പ് പുരോഗമിക്കുന്നു. കഴിഞ്ഞ അധ്യയനവർഷം എസ്.എസ്.എൽ.സി പരീക്ഷക്ക് സംസ്ഥാനതലത്തിൽ വിജയശതമാനത്തിൽ മൂന്നാംസ്ഥാനം ലഭിച്ചത് ഹരിപ്പാട് ഗേൾസ് സ്കൂളിനായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസും സ്കൂളിന് ലഭിച്ചിരുന്നു. മികച്ച വിജയം നേടിയെടുത്തതിൽനിന്നുള്ള ആത്മവിശ്വാസമാണ് ഇക്കൊല്ലവും കുട്ടികൾക്ക് പഠനസഹവാസ ക്യാമ്പ് വീണ്ടും സംഘടിപ്പിക്കാൻ പ്രോത്സാഹനമായതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ എ. അബ്ദുൽ റസാഖ് പറഞ്ഞു. എസ്.എസ്.എൽ.സിക്കുള്ള 10 വിഷയത്തെ അധികരിച്ചാണ് ക്ലാസ്. എസ്.എസ്.എൽ.സിക്കുള്ള മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉൾപ്പെടെ 148 വിദ്യാർഥികളെയാണ് പഠിപ്പിക്കുന്നത്. രണ്ട് ബാച്ചായാണ് ക്ലാസ് തരംതിരിച്ചിരിക്കുന്നത്. രാവിലെ 9-.30ന് ക്ലാസ് ആരംഭിക്കും. അധ്യാപകരായ പി.എ. നാസിം, എസ്. ശാരി, അജയകുമാർ, ജയചന്ദ്രൻ, ഉഷാകുമാരി, സവാദ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. തിങ്കളാഴ്‌ച തുടങ്ങിയ ക്യാമ്പ് ശനിയാഴ്ച അവസാനിക്കും. ശതോത്തര രജതജൂബിലി ഉദ്ഘാടനം നാളെ മാന്നാർ: ബുധനൂർ സ​െൻറ് ഏലിയാസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ശതോത്തര രജതജൂബിലി ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കും. ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ബ്രവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും. ജൂബിലി പ്രവർത്തനങ്ങളുടെ അവതരണം ജനറൽ കൺവീനർ സജി പട്ടരുമഠത്തിൽ നടത്തും. വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ജീവകാരുണ്യ പദ്ധതികളുടെ ചെക്ക് ട്രസ്റ്റി സാബു വർഗീസ് പട്ടരുമഠം ഏറ്റുവാങ്ങും. ഇടവക ഡയറക്ടറി പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. പരിപാടികൾ ഇന്ന് ചേർത്തല വാരനാട് ദേവീക്ഷേത്രം: കുംഭ ഭരണി മഹോത്സവം. കൊടിയേറ്റ് -രാവിലെ 11.30, സംഗീതസദസ്സ് -വൈകു. 7.00 ചേർത്തല േവളോർവട്ടം മഹാദേവർ ക്ഷേത്രം: ഉത്സവം. ശ്രീബലി -രാവിലെ 8.00, ബാലെ -രാത്രി 9.00 ചേർത്തല അഞ്ജലി ഹോം: മരുത്തോര്‍വട്ടം സ​െൻറ് വിന്‍സ​െൻറ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകൃതിചികിത്സ ക്യാമ്പ് -രാവിലെ 9.00 കുത്തിയതോട് വിളഞ്ഞൂർ മഹാദേവ ക്ഷേത്രം: ശിവരാത്രി ഉത്സവം. ഉത്സവബലി -രാവിലെ 11.00, ഡബിൾ തായമ്പക -വൈകു. 7.30 മാരാരിക്കുളം മഹാദേവ ക്ഷേത്രം: ഉത്സവം. കാഴ്ചശീവേലി -വൈകു. 4.30, സോപാനനൃത്തം -7.00, നാടകം -രാത്രി 8.30 താമരക്കുളം ചത്തിയറ വി.എച്ച്‌.എസ്‌.എസ്: സ്കൂൾ വാർഷികവും പ്രഫ. വയ്യാങ്കര മധുസൂദനൻ സ്മാരക അവാർഡ് ദാനവും -ഉച്ച. 2-.30 മാന്നാർ മേജർ തൃക്കുരട്ടി ശ്രീമഹാദേവർ ക്ഷേത്രം: മഹാശിവരാത്രി മഹോത്സവം. ശ്രീബലി -രാവിലെ 7.00, ഭാഗവത പാരായണം - 7.30, സഹസ്രകലശാഭിഷേകം -10.00, ദീപക്കാഴ്ച -വൈകു. 6.30, തിരുവാതിര - 7.00, ഗാനമേള -രാത്രി 10.00 മാന്നാർ കുട്ടമ്പേരൂർ ശ്രീ കൊറ്റാർക്കാവ് ദേവീ-കരയം മഠം ശ്രീ ഭദ്രകാളിക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. പാരായണം -രാവിലെ 8.00, അവഭൃഥസ്നാന ഘോഷയാത്ര -വൈകു. 3.00, ദീപക്കാഴ്ച - 7.00 ബുധനൂർ സ​െൻറ് ഏലിയാസ് ഓർത്തഡോക്സ് പള്ളി: പെരുന്നാൾ. കൺെവൻഷൻ. സന്ധ്യനമസ്കാരം -വൈകു. 5.30, പെരുന്നാൾ റാസ - 7.00, ധൂപപ്രാർഥന -രാത്രി 9.30 മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം: ശിവരാത്രി മഹോത്സവം. പഞ്ചാരിമേളം -വൈകു. 7.00, ഫ്യൂഷൻ കച്ചേരി -രാത്രി 9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.