മൂവാറ്റുപുഴ: വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും അധ്യാപക പരിശീലനത്തിനുമായുള്ള സർക്കാറിെൻറ ഔദ്യോഗിക വിഭാഗമായ ബ്ലോക്ക് റിസോഴ്സ് സെൻററിെൻറ കൊടിമരത്തിൽ ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ പതാക ഉയർത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ആർ.സി ഓഫിസിലേക്ക് നടത്തി. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റഫീക്ക്, രതീഷ് ചങ്ങാലിമറ്റം, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഷറഫ് പുല്ലൻ, കെ.എസ്.യു ജില്ല സെക്രട്ടറി റംഷാദ് റഫീക്ക്, ഷാൻ മുഹമ്മദ് എം.സി. വിനയൻ, അമൽ ബാബു, റിയാസ് താമരപ്പിള്ളി, ആൽബിൻ രാജു എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രം ദേശീയപതാക ഉയർത്തുന്ന കൊടിമരത്തിലാണ് ഇടത് അധ്യാപക സംഘടനയുടെ പതാക ഉയർത്തിയത്. സംഭവം വാർത്തയായതോടെ കെ.എസ്.ടി.എ പ്രവർത്തകർ കൊടിയും കൊടിമരവും ബി.ആർ.സിക്ക് മുന്നിൽനിന്ന് നീക്കം ചെയ്തു. കൊടിമരം അറുത്ത് മാറ്റിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.