കൊച്ചി: ഓള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്‌സ് അസോസിയേഷെൻറ (എ.ഐ.കെ.വി.ടി.എ) മൂന്നാമത് എറണാകുളം റീജ്യന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച നടക്കും. രാവിലെ 10.30ന് കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും. ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കേന്ദ്രീയ വിദ്യാലയം എറണാകുളം റീജ്യൻ ഡെപ്യൂട്ടി കമീഷണര്‍ എസ്.എ. സലിം എന്നിവര്‍ പങ്കെടുക്കും. അവാര്‍ഡ് ജേതാക്കളെയും ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരെയും ചടങ്ങില്‍ ആദരിക്കും. എ.ഐ.കെ.വി.ടി.എ ഭാരവാഹികളായ സുരേഷ്. ജി, പി.ബി. പ്രതാപ്കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.