മൃഗസംരക്ഷണ ജില്ലതല ബോധവത്കരണ സെമിനാര്‍

അങ്കമാലി: മൃഗക്ഷേമ ദ്വൈവാരാചരണത്തി​െൻറ ഭാഗമായി ജില്ലതല ബോധവത്കരണ സെമിനാര്‍ നെടുമ്പാശ്ശേരിയില്‍ സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് ആനിമല്‍ വെല്‍ഫെയര്‍ ആക്ടിവിറ്റീസ് പദ്ധതി പ്രകാരമാണ് വാരാചരണം. അന്‍വര്‍സാദത്ത് എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എല്‍ദോ അധ്യക്ഷത വഹിച്ചു. ജില്ല വെറ്ററിനറി ചീഫ് ഓഫിസര്‍ ഡോ.പി.കെ.സദാനന്ദന്‍ പദ്ധതി വിശദീകരിച്ചു. മികച്ച മൃഗക്ഷേമ പ്രവര്‍ത്തനം കാഴ്ചവെച്ച ജാനകി അമ്പാട്ട്, സുപ്രഭ പരമേശ്വരന്‍ നമ്പൂതിരി, മാസ്റ്റര്‍ വൈഷ്്ണവ് വിനോദ് എന്നിവരെ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി. സോമശേഖരന്‍ ആദരിച്ചു. ഡോ.ആര്‍.മിനി, ഡോ.ജിത്ത് ജോര്‍ജ് മാത്യു, പഞ്ചായത്ത് അംഗങ്ങളായ എ ന്‍.വി. ബാബു, അംബിക പ്രകാശന്‍, ആനികുഞ്ഞുമോന്‍, എഫ്.ആര്‍.എ ഭാരവാഹികളായ എം.കെ. പൗലോസ്, സീന മനോജ് എന്നിവര്‍ സംസാരിച്ചു. ചീഫ് വെറ്റിനറി ഓഫിസര്‍ ഡോ.മേരി ജയിംസ് സ്വാഗതവും സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ടി.ആര്‍. ഷെര്‍ലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.