അനുശോചിച്ചു

കൊച്ചി: ആയുര്‍വേദ ഭിഷഗ്വരനും ശ്രീധരീയം ആയുര്‍വേദ ആശുപത്രി മാനേജിങ് ഡയറക്ടറുമായിരുന്ന എന്‍.പി.പി. നമ്പൂതിരിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ആയുര്‍വേദ നേത്ര ചികിത്സരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം പാരമ്പര്യത്തെയും ആധുനികതയെും സമന്വയിപ്പിച്ചുകൊണ്ട് നൂതന വഴി വെട്ടിത്തുറന്ന വ്യക്തിത്വമായിരുെന്നന്ന് രമേശ് ചെന്നിത്തല അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പൈതൃക പദയാത്ര കൊച്ചിയിൽ കൊച്ചി: രാജ്യത്തി​െൻറ പൈതൃക വൈവിധ്യംതേടി രാജ്യവ്യാപകമായി 20 നഗരങ്ങളിലും പട്ടണങ്ങളിലുമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി കൊച്ചിയുടെ സാംസ്കാരികമുദ്രകളെ തൊട്ടറിഞ്ഞുകൊണ്ടുള്ള യാത്ര 10, 17 തീയതികളിൽ നടത്തും. സ്വതന്ത്ര കലാ-സാംസ്കാരിക ഓൺലൈൻ വിജ്ഞാനകോശമായ സഹപീഡിയ, യെസ് ബാങ്കി​െൻറ കീഴിെല യെസ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ സാംസ്കാരിക വിഭാഗമായ യെസ് കൾചറുമായി ചേർന്നാണ് പൈതൃകസഞ്ചാരം. യാത്രകളിൽ ആദ്യത്തേത് ശനിയാഴ്ച തൃപ്പൂണിത്തുറയിലാണ്. രണ്ടാമത്തേത് ഇടപ്പള്ളിയിലെ കേരള ചരിത്രമ്യൂസിയത്തിലൂടെ 17ന് നടക്കും. കൊച്ചി രാജകുടുംബാംഗവും സംരംഭകനുമായ ബാലഗോപാലാണ് തൃപ്പൂണിത്തുറയിലൂടെയുള്ള പൈതൃകനടത്തത്തിൽ യാത്രികരെ നയിക്കുന്നത്. ഇടപ്പള്ളി കേരള ചരിത്ര മ്യൂസിയത്തിലൂടെയുള്ള പൈതൃകനടത്തം കൊച്ചി മാധവൻ നായർ ഫൗണ്ടേഷ‍​െൻറ സഹകരണത്തോടെ ചിത്രകാരി അദിതി നായരുടെ നേതൃത്വത്തിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.