രജതജൂബിലി ആഘോഷം 12ന്

മാന്നാര്‍: പരുമല സെമിനാരി സ്‌കൂളി​െൻറ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീളുന്ന പരിപാടികളുടെ ഭാഗമായുള്ള ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് 12ന് ആരംഭംകുറിക്കുമെന്ന് സ്കൂൾ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30ന് സമ്മേളന ഉദ്ഘാടനവും പുതിയ സ്‌കൂള്‍ ഓഫിസ് ബ്ലോക്കി​െൻറ ശിലാസ്ഥാപനവും ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ നിർവഹിക്കും. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ് സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്യും. പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് പി.ടി. തോമസ് പീടികയില്‍ ശതോത്തര രജതജൂബിലി പ്രോജക്ട് അവതരണവും ഡോ. ഉമ്മന്‍ എ. കോശി അരികുപുറത്ത് ഫണ്ട് ഉദ്ഘാടനവും നിര്‍വഹിക്കും. ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ഹെഡ്മാസ്റ്റര്‍ അലക്‌സാണ്ടര്‍ പി. ജോര്‍ജ്, പി.ടി. തോമസ് പീടികയില്‍, കെ.എ. കരീം, തോമസ് ഉമ്മന്‍ അരികുപുറം, യോഹന്നാന്‍ ഈശോ എന്നിവര്‍ പങ്കെടുത്തു. ശരീരസൗന്ദര്യ മത്സരം നാളെ ചെങ്ങന്നൂർ: ജില്ല ബോഡി ബിൽഡിങ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ശരീരസൗന്ദര്യ മത്സരം മാന്നാർ നായർ സമാജം സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിന് മുന്നോടിയായി രാവിലെ ഒമ്പതിന് ചെന്നിത്തല ചെറുകോൽ പ്രായിക്കര ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ബൈക്ക് റാലി ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര ഫ്ലാഗ് ഓഫ് ചെയ്യും. ശനിയാഴ്ച രാവിലെ മാന്നാർ പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിൽ പതാക ഉയർത്തും. 9.30ന് വൈദ്യപരിശോധന ക്യാമ്പ് സി.െഎ എസ്. വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. ജില്ല കാൻസർ കെയർ യൂനിറ്റിലെ ഡോ. എസ്. സുരേഷ് കുമാർ, ചെറിയനാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അജീഷ്, പരുമല സ​െൻറ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോ. സിന്ധു എന്നിവർ നേതൃത്വം നൽകും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ശരീരസൗന്ദര്യ മത്സരത്തിൽ ജില്ലയിലെ മുപ്പതിലേറെ ക്ലബുകളിൽനിന്ന് മുന്നൂറിലേറെ അംഗങ്ങൾ മാറ്റുരക്കും. എസ്.ഐ കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. സാഗർ ഇരമത്തൂർ അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് സമാപന സമ്മേളനം നടൻ രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് സിജോ, സെക്രട്ടറി എം. പണിക്കർ, വിപിൻ ദ്രോണ, സാഗർ ഇരമത്തൂർ, അനി ക്രിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സ്മാരകത്തിന് ശിലയിട്ടു മാന്നാർ: ബുധനൂർ പഞ്ചായത്ത് കടമ്പൂരിൽ പണിയുന്ന കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ സ്മാരക സാംസ്കാരിക നിലയത്തിന് ശിലയിട്ടു. മന്ത്രി ജി. സുധാകരൻ ശിലാസ്ഥാപനം നിർവഹിച്ചു. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ മുൻകൈയെടുത്ത് 300 കോടിയുടെ വികസനം നടപ്പാക്കിയെന്നും ആയാസരഹിതമായ യാത്ര ഒരുക്കുന്നതിന് അഴിമതിരഹിത റോഡ് നിർമാണമാണ് സർക്കാറി​െൻറ ലക്ഷ്യമെന്നും ഇതി​െൻറ ഫലമായാണ് കുറ്റമറ്റ നിലയിൽ ദേശീയപാത ഉൾപ്പെടെയുള്ളവയുടെ നിർമാണം നടത്താൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് പി. വിശ്വംഭരപ്പണിക്കർ അധ്യക്ഷത വഹിച്ചു. സജി ചെറിയാൻ വിവിധ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകളെ അനുമോദിച്ചു. എൻ. സുധാമണി, ആർ. ഗോപാലകൃഷ്ണ പണിക്കർ, എ.ആർ. വരദരാജൻ നായർ, ജി. രാമകൃഷ്ണൻ, ഗോപാലകൃഷ്ണൻ പടനശേരി, എം.വി. ഗോപകുമാർ, എ. രാജേഷ്, എ.എസ്. ഷാജികുമാർ, ഉഷ ഭാസി, നിർമല ഗോവിന്ദൻ, സതീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പുഷ്പലത മധു സ്വാഗതവും സെക്രട്ടറി ഇൻചാർജ് ജി. മനോജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.