ബി.എ എല്‍എല്‍.ബി/ബി.കോം എല്‍എൽ.ബി/ബി.ബി.എ എല്‍എല്‍.ബി പരീക്ഷ മാര്‍ച്ച് 20ന് ആരംഭിക്കുന്ന ഒമ്പതാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എല്‍എൽ.ബി/ബി.കോം എല്‍എല്‍.ബി/ബി.ബി.എ എല്‍എൽ.ബി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി 19, 50 രൂപ പിഴയോടെ ഫെബ്രുവരി 21, 125 രൂപ പിഴയോടെ ഫെബ്രുവരി 23 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ട്രാന്‍സലേഷന്‍ ആൻഡ് കമ്യൂണിക്കേഷന്‍ ഇന്‍ ഫ്രഞ്ച് പുനഃപരീക്ഷ 2017 ജൂലൈ 27ന് നടന്ന രണ്ടാം സെമസ്റ്റര്‍ ബി.കോമിെൻറ (ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം- സി.ബി.സി.എസ്.എസ്) ട്രാന്‍സലേഷന്‍ ആൻഡ് കമ്യൂണിക്കേഷന്‍ ഇന്‍ ഫ്രഞ്ച് (FR 1211.2) വിഷയത്തിെൻറ പരീക്ഷ റദ്ദ് ചെയ്തു. പ്രസ്തുത വിഷയത്തിെൻറ (FR 1211.2) പുനഃപരീക്ഷ (2013 അഡ്മിഷനും 2014 അഡ്മിഷന്‍ മുതലുള്ളതും) ഫെബ്രുവരി 19-ന് ഉച്ചക്ക് 1.30 മുതല്‍ 4.30 വരെ നടക്കും. പരീക്ഷകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. പരീക്ഷകേന്ദ്രങ്ങള്‍ ഫെബ്രുവരി 16ന് ആരംഭിക്കുന്ന ബി.എസ്‌സി (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്‌സിഡിയറി സ്റ്റാറ്റിസ്റ്റിക്‌സ് അക്കൗണ്ടിങ് പരീക്ഷക്ക് ആറ്റിങ്ങല്‍ ഗവണ്‍മെൻറ് കോളജ്, കൊല്ലം എസ്.എന്‍ കോളജ്, ആലപ്പുഴ എസ്.ഡി കോളജ് എന്നിവിടങ്ങളില്‍ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. തിരുവനന്തപുരം ഗവണ്‍മെൻറ് ആര്‍ട്‌സ് കോളജ്, യൂനിവേഴ്‌സിറ്റി കോളജ്, ഗവണ്‍മെൻറ് സംസ്‌കൃത കോളജ്, എം.ജി കോളജ്, ഗവണ്‍മെൻറ് വിമന്‍സ് കോളജ്, കാഞ്ഞിരംകുളം കെ.എൻ.എം ഗവണ്‍മെൻറ് കോളജ്, നീറമണ്‍കര എന്‍.എസ്.എസ് കോളജ്, കാട്ടാക്കട ക്രിസ്റ്റ്യൻ കോളജ് എന്നിവിടങ്ങള്‍ പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ ആറ്റിങ്ങല്‍ ഗവണ്‍മെൻറ് കോളജില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. ചവറ ബി.ജെ.എം കോളജ്, കൊട്ടാരക്കര എസ്.ജി കോളജ്, പന്തളം എൻ.എസ്.എസ് കോളജ്, അഞ്ചല്‍ സെൻറ് ജോണ്‍സ് കോളജ്, കായംകുളം എം.എസ്.എം കോളജ്, വര്‍ക്കല എസ്.എന്‍ കോളജ്, കൊല്ലം എഫ്.എം.എന്‍ കോളജ്, പത്തനാപുരം സെൻറ് സ്റ്റീഫന്‍സ് കോളജ്, മാവേലിക്കര ബിഷപ്മൂര്‍ കോളജ്, കൊല്ലം എസ്.എന്‍ വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ കൊല്ലം എസ്.എന്‍ കോളജില്‍നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. ചേര്‍ത്തല എൻ.എസ്.എസ് കോളജ് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ ആലപ്പുഴ എസ്.ഡി കോളജില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. ബി.എസ്സി പ്രാക്ടിക്കല്‍ പരീക്ഷ 2017 ഡിസംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ബി.എസ്സി ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പരീക്ഷഫലം 2017 ജനുവരിയില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി, ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, സംസ്‌കൃതം സ്‌പെഷല്‍ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ ആൻഡ് ജ്യോതിഷ), എം.എസ്‌സി സുവോളജി, ഫിസിക്‌സ് പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.കോം ഫലം 2016 ഡിസംബറില്‍ നടന്ന കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റര്‍ ബി.കോം ആൻഡ് ട്രാവല്‍ ആൻഡ് ടൂറിസം മാനേജ്മെൻറ് കോഴ്സിെൻറ (2014 ആൻഡ് 2013 അഡ്മിഷൻ) ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.ടെക് പരീക്ഷ ഫെബ്രുവരി 14-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് 2013 സ്‌കീം പരീക്ഷ 2013, 2014 അഡ്മിഷന്‍ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി വിദ്യാർഥികള്‍ക്കും കാര്യവട്ടം എൻജിനീയറിങ് കോളജിലെ 2015 അഡ്മിഷന്‍ െറഗുലര്‍ വിദ്യാർഥികള്‍ക്കും എഴുതാം. എം.എസ്‌സി ഫലം വിദൂര വിദ്യാഭ്യാസകേന്ദ്രം 2017 ജൂലൈയില്‍ നടത്തിയ എം.എസ്‌സി മാത്തമാറ്റിക്‌സ് സപ്ലിമെൻററി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.