കോലഞ്ചേരി: വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ദലിത് കുടുംബങ്ങളെ ആർ.എസ്.എസും എൻ.എസ്.എസും ഭീഷണിപ്പെടുത്തുകയാണെന്ന് ദലിത് ഭൂ അവകാശ സമരമുന്നണി. സമരത്തിനുശേഷം അധികൃതർ വടയമ്പാടി കോളനിയെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഭജന മഠം ക്ഷേത്രത്തിലും സമീപെത്ത സ്കൂളിലും തമ്പടിച്ചിരിക്കുന്ന ഒരു വിഭാഗം പ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിക്കുകയാണ്. പുറമേ നിന്നുള്ളവർക്ക് ഇവർ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം വനിത മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് അക്രമിസംഘത്തോടൊപ്പം ചേരുകയായിരുന്നു. കോളനി സംരക്ഷണ സമിതി പ്രസിഡൻറ് വി.കെ. മോഹനനു േനരെ വധഭീഷണി മുഴക്കുകയും ചെയ്തു. പ്രദേശത്തെ പട്ടികജാതി കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും കോളനിയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും മുഖ്യമന്ത്രിയും പട്ടികജാതി മന്ത്രിയും ഇടപെടണമെന്ന് സമരസമിതി കൺവീനർ എം.പി. അയ്യപ്പൻകുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.