ആറാട്ടുപുഴ: വലിയഴീക്കൽ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി തുടങ്ങിയ . തൊഴിലാളികൾ പട്ടിണിയിലും ദുരിതത്തിലുമാണ്. ഓഖി ചുഴലിക്കാറ്റിന് ശേഷം തീരക്കടലിൽ മത്സ്യം കുറഞ്ഞിരുന്നു. 100 മീറ്ററിനിപ്പുറത്തേക്ക് ബോട്ടുകാർ കടക്കുന്നത് തടയാൻ പൊലീസ് പട്രോളിങ് ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുെന്നന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തീരക്കടലിൽ കിട്ടുന്ന മത്സ്യത്തിെൻറ ഒരംശമെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്നില്ല. മത്സ്യമേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ സീസണിൽ ചെമ്മീൻ കിട്ടിയിരുന്നപ്പോൾ ഇതിെൻറ ഗുണഫലം മുഴുവൻ ലഭിച്ചിരുന്നത് ബോട്ടുകാർക്കാണ്. വള്ളക്കാർക്ക് കനത്ത നഷ്ടവും സംഭവിച്ചു. പഞ്ഞമാസമായപ്പോൾ വലിയ വള്ളങ്ങൾ ഒന്നും കടലിലിറക്കുന്നില്ല. ഡീസൽ-എണ്ണ ചെലവിനും തൊഴിലാളികൾക്കുള്ള കൂലിച്ചെലവിനും അനുസരിച്ച് കടലിൽനിന്നും മത്സ്യം കിട്ടുന്നില്ല. ചെറിയ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന ഉടമക്ക് വലക്കാർക്ക് കുറച്ച് മത്സ്യം കിട്ടുമെന്നതാണ് ഏക ആശ്വാസം. ചൂരപോലുള്ള മത്സ്യമാണ് ഇവർക്ക് കിട്ടുന്നത്. കടലിലെ രൂക്ഷമായ മത്സ്യക്ഷാമം ജൂൺ വരെ തുടരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മറ്റ് മേഖലകളിൽനിന്നാണ് ഇപ്പോൾ നഗരങ്ങളിൽ മത്സ്യമെത്തുന്നത്. അതേസമയം, ബോട്ടുകാർക്ക് വലിയ കുഴപ്പമില്ലെന്നും വള്ളക്കാർ പറയുന്നു. പരമ്പരാഗത മത്സ്യമേഖലയെ രക്ഷിക്കാൻ മെണ്ണണ്ണക്ക് നേരത്തേ സബ്സിഡി നൽകിയപോലെ ഡീസലിനും നൽകണമെന്നാന്ന് അവർ ആവശ്യപ്പെടുന്നത്. തീരവികസന കോർപറേഷൻ കാര്യമായി പ്രവർത്തിക്കുന്നില്ല. ആലപ്പുഴയിൽ ഇതിെൻറ ഒാഫിസ് ഉണ്ടാകണമെന്നും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.