മൂവാറ്റുപുഴ: . പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് കടക്കാഞ്ചിറ പാടശേഖരം മണ്ണിട്ട് നികത്തുന്നത്. ആവോലി പഞ്ചായത്തിലെ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുകൂടിയുള്ള കടക്കാഞ്ചറ റോഡിന് സമീപത്തെ നെൽപാടങ്ങൾ ഭൂ മാഫിയ നികത്താൻ തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പഞ്ചായത്ത് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് രാപകൽ ഭേദമില്ലാതെ മണ്ണടിക്കുന്നത്. ചില പഞ്ചായത്ത് അംഗങ്ങൾ ഇതിന് നേരിട്ട് നേതൃത്വം നൽകുന്നതായും ആരോപണമുണ്ട്. പ്രദേശവാസികളും സംഘടനകളും പലതവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഇതുസംബന്ധിച്ച ഫയൽപോലും ഇപ്പോൾ കാണാനില്ലേത്ര. ഭരണസമിതി അധികാരമേറ്റയുടൻ ഈ ഭാഗത്തെ വയലുകളിൽ റബർ നട്ടത് വിവാദമായെങ്കിലും നടപടിെയടുത്തില്ല. ഏക്കറുകണക്കിന് സ്ഥലം എക്സ്കവേറ്റർ ഉപയോഗിച്ച് കാന താഴ്ത്തി ജലം വറ്റിച്ചുകൊണ്ടിരിക്കുകയാണ്. വരുംനാളുകളിൽ മണ്ണിട്ട് മൂടാനുള്ള മുന്നൊരുക്കമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. െപലീസിനെയും കൃഷി വകുപ്പിനെയും നോക്കുകുത്തിയാക്കിയുള്ള മണ്ണിടൽ പഞ്ചായത്തിെൻറ ഇടപെടൽ കൊണ്ടാണെന്നാണ് പരാതിക്കാർ പറയുന്നത്. ഇതുസംബന്ധിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപിൾ കൃഷിമന്ത്രിക്കടക്കം പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.