വടയമ്പാടി ദലിത് ആത്​മാഭിമാന സംഗമം: 150 പേർക്കെതിരെ കേസ്

കോലഞ്ചേരി: വടയമ്പാടിയിലെ ദലിത് ആത്മാഭിമാന സംഗമവുമായി ബന്ധപ്പെട്ട് നൂറ്റമ്പതോളം പേർക്കെതിരെ കേസ്. ദലിത് സംഘടന നേതാക്കളും പ്രവർത്തകരും അടക്കമുള്ളവർക്കെതിരെയാണ് പുത്തൻകുരിശ് പൊലീസ് കേസെടുത്തത്. മീഡിയ വൺ റിപ്പോർട്ടർ ശ്രീജിത്തിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയുന്ന നാല് സംഘ് പരിവാർ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ, റോഡ് ഉപരോധം തുടങ്ങിയ വകുപ്പുകളാണ് സമരക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ സംഘടനകളും ഇതിൽപെടും. ഹൈകോടതി ഉത്തരവി​െൻറ ലംഘനം, മതിൽ തകർക്കൽ എന്നീ കേസുകൾ സമരസമിതിക്കെതിരെയുമുണ്ട്. ഹൈകോടതി ഉത്തരവ് ലംഘിച്ചെന്ന കേസിൽ 28 പേരും മതിൽ പൊളിച്ച കേസിൽ തിരിച്ചറിയുന്ന 20 പേരും മറ്റ് നൂറോളം പേരും പ്രതികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.