മാവേലിക്കര സഹകരണ ബാങ്ക് ക്രമക്കേട്: തഴക്കര ശാഖയിലെ അക്കൗണ്ടൻറ്​ അറസ്​റ്റില്‍

മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ അഴിമതിക്കേസിലെ രണ്ടാം പ്രതിയും ബാങ്കി​െൻറ തഴക്കര ശാഖയിൽ അക്കൗണ്ടൻറുമായിരുന്ന ബിന്ദു ജി. നായരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മൂന്നുമാസമായി വിദേശത്തായിരുന്ന ഇവര്‍ കേരളത്തിലേക്ക് തിരികെ വരുംവഴി തിരുവനന്തപുരം വിമാനത്താവളത്തില്‍െവച്ച് സി.ഐ വി. ജോഷിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തി​െൻറ പിടിയില്‍പെടുകയായിരുന്നു. കേസിലെ മൂന്നാം പ്രതി കുട്ടിസീമാശിവം ഇപ്പോഴും ഒളിവിലാണ്. ബിന്ദുവിനെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി. ബാങ്ക് അഴിമതിക്കേസിലെ നാലാമത്തെ അറസ്റ്റാണിത്. ബാങ്ക് പ്രസിഡൻറും തഴക്കര ശാഖ മാനേജറും ബാങ്ക് സെക്രട്ടറിയും നേരത്തേ അറസ്റ്റിലായിരുന്നു. എ.എസ്.ഐ അനില്‍കുമാര്‍, വിനോദ്, നൗഷാദ് എന്നിവരും ബിന്ദുവിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.