മജിസ്​​േ​ട്രറ്റി​െൻറ ആത്​മഹത്യ: അന്വേഷണം സി.ബി.​െഎക്ക്​ വിടണമെന്ന്​ പിതാവ്​

െകാച്ചി: കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന വി.കെ. ഉണ്ണികൃഷ്ണ​െൻറ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. 2016 നവംബർ ഒമ്പതിനാണ് തൃശൂർ സ്വദേശിയായ ഉണ്ണികൃഷ്ണനെ കാസർകോെട്ട താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. അന്വേഷണം കാര്യക്ഷമമല്ലെന്നും കൊലപാതകമാണെന്ന് സംശയമുള്ള സാഹചര്യത്തിൽ അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് വിടണമെന്നുമാവശ്യപ്പെട്ട് പിതാവ് വി. എസ് കണ്ടക്കുട്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കർണാടകത്തിലെ സുള്ള്യയിൽവെച്ച് പൊലീസിെനയും ഓട്ടോറിക്ഷ ഡ്രൈവെറയും മർദിെച്ചന്ന കേസിൽെപട്ടതിനെത്തുടർന്ന് ഹൈകോടതിയുടെ ഭരണവിഭാഗം ഉണ്ണികൃഷ്ണനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുള്ള്യയിൽ പൊലീസ് രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തതി​െൻറ മനോവിഷമത്തിൽ ആത്മഹത്യ ചെയ്െതന്ന തരത്തിലാണ് അന്വേഷണം നീങ്ങുന്നത്. എന്നാൽ, ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുൾപ്പെടെയുണ്ടെന്ന് ഹരജിയിൽ പറയുന്നു. മദ്യപിക്കാത്തയാളാണ് ഉണ്ണികൃഷ്ണൻ. അമിതമായി മദ്യപിച്ചിരുെന്നന്നാണ് പറയുന്നത്. മൂന്ന് അഭിഭാഷകർക്കൊപ്പമാണ് സുള്ള്യയിൽ വന്നത്. എന്നാൽ, ഒാേട്ടാ ഡ്രൈവറുമായും പിന്നീട് പൊലീസുമായും വാക്തർക്കമുണ്ടാക്കിയതിന് ഉണ്ണികൃഷ്ണനെതിരെ മാത്രമാണ് കേസുള്ളത്. പൊലീസ് കേെസടുക്കാനിടയായ സംഭവവും ആത്മഹത്യയുമായും ബന്ധപ്പെട്ട് ഒേട്ടറെ ദുരൂഹതകൾ നിലനിൽക്കുകയാണ്. കേസുകൾ ൈകകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത ഒേട്ടറെ ശത്രുക്കളെ ഉണ്ടാക്കിയിട്ടുള്ളതായി സൂചനയുണ്ട്. ഇൗ സാഹചര്യത്തിൽ നിലവിലെ അന്വേഷണം ഫലപ്രദമാകില്ലെന്നും സി.ബി.െഎ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.