ജനസേവയിൽ വീണ്ടും മംഗല്യം

ആലുവ: ജനസേവ ശിശുഭവനിൽനിന്ന് ഒരു പെൺകുട്ടികൂടി വിവാഹിതയായി. അന്തേവാസിയായ അമരാവതിയാണ് വിവാഹിതയായത്. ഷൊർണൂർ പരുത്തിപ്ര കാരമണ്ണ വീട്ടിൽ ശശീന്ദ്രൻ-വസന്ത ദമ്പതികളുടെ മകൻ അനിൽകുമാറാണ് വരൻ. ഞായറാഴ്ച പരുത്തിപ്ര ശ്രീ കാരമണ്ണ സുബ്രഹ്മണ്യക്ഷേത്രത്തിലായിരുന്നു വിവാഹം. വര‍​െൻറ ബന്ധുമിത്രാദികളുടെയും ജനസേവ ശിശുഭവൻ കുടുംബാംഗങ്ങളുെടയും സാന്നിധ്യത്തിൽ ചെയർമാൻ ജോസ് മാവേലി അമരാവതിയെ അനിൽകുമാറിന് കൈ പിടിച്ച് കൊടുത്തു. ജനസേവ ശിശുഭവനിൽനിന്ന് വിവാഹിതയാകുന്ന ഒമ്പതാമത്തെ പെൺകുട്ടിയാണ് അമരാവതി. അഞ്ച് വയസ്സുള്ളപ്പോഴാണ് ഭിക്ഷാടന മാഫിയ സംഘത്തിൽനിന്ന് അമരാവതിയെ ജനസേവ രക്ഷപ്പെടുത്തിയത്. 2003ൽ മലയാറ്റൂർ പെരുന്നാളിനോടനുബന്ധിച്ച് ഭിക്ഷാടകസംഘം ക്രൂരപീഡനങ്ങൾക്ക് വിധേയരാക്കി നാൽപതോളം കുട്ടികളെയാണ് പള്ളിയുടെ അടിവാരത്തിൽ ഇരുത്തിയിരുന്നത്. ഈ സംഘത്തെക്കുറിച്ച് നാട്ടുകാർ നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് അന്ന് ജനസേവയുടെ പ്രസിഡൻറായിരുന്ന ജോസ് മാവേലിയും മറ്റ് പ്രവർത്തകരും കുട്ടികളെ രക്ഷപ്പെടുത്തിയത്. അതിൽ നാലുപേർ അമരാവതിയുടെ സഹോദരങ്ങളായിരുന്നു. പൊയ്യ സ​െൻറ് ജോസഫ് സ്കൂൾ, കറുകുറ്റി സ​െൻറ് തോമസ് സ്കൂൾ, പച്ചാളം എൽ.എം.സി.സി എന്നിവിടങ്ങളിലായിരുന്നു പഠനം. പ്ലസ് ടുവിന് ശേഷം കൈത്തൊഴിൽ പരിശീലനത്തിലായിരുന്നു. വിവാഹത്തിൽ ജനസേവ ഭാരവാഹികളായ ക്യാപ്റ്റൻ എസ്.കെ. നായർ, ഇന്ദിര ശബരീനാഥ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.