നാലര വയസ്സുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ നാണയം പുറത്തെടുത്തു

ആലുവ: നാലര വയസ്സുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ രണ്ട് രൂപയുടെ നാണയം ശസ്ത്രക്രിയ കൂടാതെ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു. രണ്ടുദിവസം മുമ്പാണ് ആലുവ സ്വദേശിയായ കുട്ടിയെ ഭക്ഷണം കഴിക്കാനാവാതെ തൊണ്ടവേദനയെത്തുടർന്ന് ഡോക്‌ടറെ സമീപിച്ചത്. എക്സ്റേയിൽ അന്നനാളത്തിൽ നാണയം കുടുങ്ങിയത് കണ്ടെത്തി. തുടർന്ന് രാജഗിരി ആശുപത്രിയിലെത്തിക്കുകയായിരുന്നു. സമാന സാഹചര്യത്തിൽ അനസ്തേഷ്യ നൽകി േബ്രാങ്കോസ്കോപി വഴിയാണ് ഇത്തരത്തിലുള്ളവ പുറത്തെടുക്കുന്നത്. എന്നാൽ, പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. അഹമ്മദ് കബീർ ശസ്ത്രക്രിയയും അനസ്തേഷ്യയും ഒഴിവാക്കി ഫ്ലൂറോസ്കോപിയുടെ സഹായത്തോടെ നാണയം പുറത്തെടുക്കുകയായിരുന്നു. എക്സ്റേയെ അപേക്ഷിച്ച് റേഡിയേഷൻ കുറവാണ് എന്നത് ഫ്ലൂറോസ്കോപി സാങ്കേതികവിദ്യയുടെ സവിശേഷതയാണ്. നാണയം പുറത്തെടുത്ത ഉടൻ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത കുട്ടി, അരമണിക്കൂറിനുള്ളിൽ ആശുപത്രി വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.