അവർണപക്ഷ രാഷ്‌ട്രീയത്തിന് പ്രസക്തിയേറുന്നു –പി.ഡി.പി

ആലുവ: രാജ്യത്ത് അവർണപക്ഷ രാഷ്‌ട്രീയത്തിന് പ്രസക്തിയേറുന്നതായി പി.ഡി.പി സംസ്‌ഥാന സെക്രട്ടറി സനൂജ് കാളത്തോട് അഭിപ്രായപ്പെട്ടു. 'കനൽവഴികളിൽ പൊലിയാതെ മർദിതപക്ഷ രാഷ്‌ട്രീയത്തിന് കാൽനൂറ്റാണ്ട്' പ്രമേയത്തിൽ ഏപ്രിൽ 13, 14 തീയതികളിൽ തൃശൂരിൽ നടക്കുന്ന പി.ഡി.പി സിൽവർ ജൂബിലി സമ്മേളന ജില്ലതല പ്രചാരണോദ്ഘാടനത്തോടനുബന്ധിച്ച് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈവ് മീഡിയകളുടെ അതിപ്രസര കാലത്തും രാജ്യത്ത് നിഷ്ഠൂരമായ ദലിത് -ന്യൂനപക്ഷ പീഡനങ്ങൾ അരങ്ങുതകർക്കുകയാണ്. കേരളത്തിൽപോലും ദലിത്- ആദിവാസി -പിന്നാക്ക പീഡനം ഭരണകൂട ഒത്താശയോടെ അരങ്ങുതകർക്കുന്നു. ദലിതുകൾ സംഘടിച്ചാൽ മാവോയിസ്‌റ്റുകളായും പിന്നാക്ക വിഭാഗങ്ങൾ സംഘടിച്ചാൽ തീവ്രവാദികളായും ചിത്രീകരിക്കപ്പെടുന്ന സാഹചര്യം സൃഷ്‌ടിക്കപ്പെടുന്നു. ഇടതുപക്ഷം കപടപക്ഷമാകുന്ന ദുരവസ്ഥ സംജാതമായെന്നും അദ്ദേഹം പറഞ്ഞു. ആലുവ വ്യാപാരഭവൻ ഹാളിലെ പരിപാടിയിൽ ജില്ല പ്രസിഡൻറ് വി.എം. അലിയാർ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, ടി.എ. മുജീബ് റഹ്മാൻ, വിമൻസ് ഇന്ത്യ മൂവ്മ​െൻറ് സംസ്‌ഥാന പ്രസിഡൻറ് ശശികുമാരി വർക്കല, സെക്രട്ടറി രാജി മണി തൃശൂർ, സംസ്‌ഥാന വൈസ് പ്രസിഡൻറുമാരായ സീന ഷാജഹാൻ, പദ്മിനി ഡി. നെട്ടൂർ, ഐ.എസ്.എഫ് സംസ്‌ഥാന വർക്കിങ് പ്രസിഡൻറ് സലാഹുദ്ദീൻ അയ്യൂബി, ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡൻറുമാരായ സലാം പട്ടേരി, വിശ്വനാഥൻ വൈപ്പിൻ, ടി.പി. ആൻറണി, ജില്ല ജോ. സെക്രട്ടറിമാരായ പി.എം. ബഷീർ, ഷിഹാബ് ചേലക്കുളം, ഫൈസൽ മാടവന, ജനകീയ ആരോഗ്യവേദി സംസ്‌ഥാന സെക്രട്ടറി മനാഫ് വേണാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.