ബൈക്ക് മോഷ്​ടാവ് അറസ്​റ്റിൽ

മൂവാറ്റുപുഴ: ബൈക്ക് മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സുസുക്കി മാക്സ് ബൈക്കുമായി പോവുകയായിരുന്ന പേഴക്കാപ്പിള്ളി അത്തിക്കാപിള്ളിൽ വിനോജ് എന്ന ഉണ്ണികൃഷ്ണനെയാണ് (37) മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. തൃക്കളത്തൂർ കറുകപിള്ളിൽ രാജേഷിേൻറതാണ് ബൈക്ക്. രണ്ടുദിവസം മുമ്പ് തൃക്കളത്തൂർ പള്ളിത്താഴത്തുനിന്നാണ് മോഷണം പോയത്. റോഡരികിൽ താക്കോൽ ഊരാതെ പാർക്ക് ചെയ്ത ശേഷം രാജേഷ് തൊട്ടടുത്ത കടയിൽ കയറുന്നതിനിടെ വിനോജ് ബൈക്ക് മോഷ്ടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴയിൽ വീണ്ടും കറുത്ത സ്റ്റിക്കർ മൂവാറ്റുപുഴ: വാഴപ്പിള്ളി മുടവൂരിൽ രണ്ട് വീടുകളുടെ ജനലിൽ കറുത്ത സ്റ്റിക്കർ പതിച്ചത് കണ്ടെത്തി. മെയിൻ റോഡരികിൽ സ്ഥിതി ചെയ്യുന്ന വീടുകളുടെ ജനലിലാണ് കറുത്ത സ്റ്റിക്കർ പതിച്ചത്. മൂവാറ്റുപുഴ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് വീടുകളിൽ സ്റ്റിക്കർ പതിച്ചത് കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.