മൂവാറ്റുപുഴ: ലോക അർബുദ ദിനത്തോടനുബന്ധിച്ച് റെഡ്‌ക്രോസ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കനിവിെൻറ കാര്‍കൂന്തല്‍ എന്ന പേരില്‍ നടത്തി. നിര്‍മല മെഡിക്കല്‍ സെൻററിൽ നടന്ന ക്യാമ്പ് സിനിമ നടൻ വൈശാഖ് നായര്‍ ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് താലൂക്ക് ചെയര്‍മാന്‍ സി.വി. പോള്‍ ചാത്തംകണ്ടം അധ്യക്ഷത വഹിച്ചു. റെഡ്‌ക്രോസ് ജില്ല ചെയര്‍മാന്‍ ബാലകൃഷ്ണ കര്‍ത്ത മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷനേതാവ് അബ്ദുൽസലാം, മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് സി.എസ്. അജ്മല്‍, നിര്‍മല മെഡിക്കല്‍ സെൻറർ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ ജോവിയറ്റ്, റെഡ്‌ക്രോസ് താലൂക്ക് വൈസ് ചെയര്‍മാന്‍ ജിമ്മി ജോസ് എന്നിവർ സംസാരിച്ചു. പത്തുമുതല്‍ 75 വരെ പ്രായമുള്ള മുന്നൂറോളം പേര്‍ കേശദാനം നടത്തി. മുത്തശ്ശിയും മകളും ചെറുമകളും കേശദാനം നടത്തിയത് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.