വിവാഹ തട്ടിപ്പുകാരൻ പിടിയിൽ

പറവൂർ: ഫേസ്ബുക്കിലൂടെ പ്രണയം നടച്ച് വിവാഹം ചെയ്ത ശേഷം ഉപേക്ഷിക്കുന്ന തട്ടിപ്പുകാരൻ പിടിയിൽ. പറവൂർ ചെറിയ പല്ലംതുരുത്ത് പത്തുപറയിൽ വീട്ടിൽ സുമേഷിനെയാണ് (32) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം വിവാഹബന്ധം നിലനിൽക്കെയാണ് കുഞ്ഞിത്തൈ സ്വദേശിനിയായ ദലിത് യുവതിയെ 2017 സെപ്റ്റംബറിൽ വിവാഹം കഴിച്ചത്. ഗർഭിണിയായ യുവതിയുമായി ബന്ധം വേർപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. സ്വകാര്യ ബസ് ഡ്രൈവറായ സുമേഷ് ഇതിനു മുമ്പ് മൂന്നുതവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആദ്യ വിവാഹം നിശ്ചയിച്ച് നടത്തിയതാണ്. ഇതിനു ശേഷം േഫസ്ബുക്കിലൂടെ പരിചയപ്പെട്ട മൂന്നാർ, മലപ്പുറം സ്വദേശിനികളായ യുവതികളെ വിവാഹം ചെയ്തു. ആദ്യത്തെ രണ്ട് വിവാഹബന്ധവും വേർപ്പെടുത്തിയെങ്കിലും മൂന്നാമത്തെ വിവാഹബന്ധം നിലനിൽക്കെയാണ് കുഞ്ഞിത്തൈ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. ക്ഷേത്രങ്ങളിൽ െവച്ച് വിവാഹം കഴിക്കുകയാണ് സുമേഷി​െൻറ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. photo caption - ep pvr sumesh - vadakkekara police.jpg സുമേഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.