സാക്ഷരത പരിശീലന ക്ലാസ്​

ചെങ്ങമനാട്: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ സാക്ഷരത ലക്ഷ്യമാക്കി ചെങ്ങമനാട് പഞ്ചായത്തിലെ കുളവൻകുന്നിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്തംഗം ടി.എ. ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിലീപ് കപ്രശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജേഷ് മടത്തിമൂല, രഞ്ജിനി അംബുജാക്ഷൻ, സാജിദ ബീരാസ്, കെ.സി. രാജപ്പൻ, സി.എസ്. രാധാകൃഷ്ണൻ, സംഗീത സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.എൻ. സജീവ് കുമാർ, േജർളി കപ്രശ്ശേരി, സാക്ഷരത പ്രേരക്മാരായ ഷൈനി ദേവസി, സി.കെ. സിന്ധു എന്നിവർ സംസാരിച്ചു. മെഗാ ടെക് ഫെസ്റ്റ് ഇന്ന് തുടങ്ങും അങ്കമാലി: ഫിസാറ്റ് കോളജിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർഥികൾ നിർമിച്ച പുത്തൻ ഉപകരണങ്ങളുടെ കണ്ടുപിടിത്തങ്ങളും പ്രദർശനവും ഉൾക്കൊള്ളിച്ചുക്കൊണ്ടുള്ള മെഗാ ടെക് ഫെസ്റ്റ് (നോട്ടിലസ്-18) തിങ്കളാഴ്ച ആരംഭിക്കും. സംസ്ഥാനത്തെ വിവിധ കോളജുകളിലെ നൂറിലേറെ ടീമുകൾ പങ്കാളികളാകും. 25 വേദികളിൽ ഒരുക്കുന്ന സാങ്കേതിക മേളയിൽ ഡ്രോൺ റേസ്, ബോട്ട് നിർമാണം, റോബോ വാർ, ആൻഡ്രോയിഡ് ആപ്പ് നിർമാണം തുടങ്ങിയവയിലാണ് മത്സരം. കേന്ദ്ര സർക്കാറി​െൻറ േമക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം സംഘടിപ്പിക്കുന്ന 'േമക് ഇൻ ഇന്ത്യ കോൺക്ലേവ്' സാങ്കേതിക മേളയുടെ പ്രധാന ആകർഷണമാകും. കേരള സ്റ്റാർട്ടപ്പ് മിഷ​െൻറയും ഫിസാറ്റ് ഫാബ് ലാബി​െൻറയും സഹകരണത്തോടെ രണ്ടുദിവസത്തെ വർക് ഷോപ്പും പുത്തൻ ആശയങ്ങളുടെ അവതരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന മേളയിൽ നാല് ലക്ഷത്തി​െൻറ സമ്മാനങ്ങളായിരിക്കും നൽകുക. പ്രോഗ്രം കൺവീനർ ജിബി, ജ്യോതിഷ് കെ. ജോൺ, ബിജോയി വർഗീസ്, ബിനോയി അബ്രഹാം, ആർ. അനുരഞ്ജ്, ടോം ആേൻറാ, സ്റ്റുഡൻറ് കോഓഡിനേറ്റർമാരായ അരുൺ രാജൻ, കെ.കെ. ശരത്, ഇജാസ് മുഹമ്മദ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.