വടയമ്പാടി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് കലക്ടര്‍

കാക്കനാട്: വടയമ്പാടി ഭജനമഠത്തോടുചേര്‍ന്ന് മതിലോ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാമുദായിക നേതാക്കളുമായി വി.പി. സജീന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭജനമഠത്തിനുസമീപം സ്ഥാപിച്ച ബോര്‍ഡും സമരപ്പന്തലും ഒഴിപ്പിക്കും. ചരിത്രപരമായി പൊതുജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങളൊക്കെ നിലനിര്‍ത്തും. വഴിനടക്കാനും മൈതാനത്ത് കളിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടായിരിക്കും. മൈതാനത്ത് നടക്കുന്ന ആഘോഷങ്ങൾക്കും പൊതുചടങ്ങുകള്‍ക്കും ജില്ല ഭരണകൂടത്തി​െൻറ മുന്‍കൂര്‍ അനുമതി വാങ്ങണം. പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനമെടുക്കുമ്പോള്‍ അത് നടപ്പാക്കും. പ്രതിഷേധപ്രകടനങ്ങള്‍ നടത്തില്ലെന്ന് ചർച്ചയിൽ പെങ്കടുത്ത സംഘടനകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളിൽ നിയമപരമായ നടപടി സ്വീകരിക്കും. എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടും. സമുദായങ്ങള്‍ തമ്മിെല മൈത്രി ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. തര്‍ക്കം മുതലെടുക്കാനുള്ള തൽപരകക്ഷികളുടെ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ല. വടയമ്പാടിയില്‍ ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് പൊലീസിന് സംഘാടകരുടെ അറിയിപ്പ് ലഭിച്ചിട്ടില്ല. സംഘാടകരായ ദലിത് ഭൂസംരക്ഷണ സമിതിയെ കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചക്ക് വിളിച്ചെങ്കിലും എത്തിയില്ല. റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.സി മോഹനന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സാമുദായിക സംഘടന നേതാക്കള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.