ഒറ്റക്കുള്ള പണപ്പിരിവ്​​ വേണ്ട ^കാനം

ഒറ്റക്കുള്ള പണപ്പിരിവ് വേണ്ട -കാനം െകാച്ചി: ചിലർ ഗറില്ല പോരാളികളെ പോലെയാണ് പാർട്ടിക്കുവേണ്ടി പണം പിരിക്കാൻ പോകുന്നതെന്ന് സി.പി.െഎ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരത്തിൽ ഒറ്റക്കുള്ള പണപ്പിരിവ് വേണ്ടെന്നും രണ്ടോ മൂന്നോ പേർ ഒന്നിച്ചു പോയി ന്യായമായി സംഭാവന വാങ്ങുകയാണ് വേണ്ടത്. സി.പി.െഎ ജില്ല സമ്മേളനത്തി​െൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുേമ്പാഴാണ് സുതാര്യമല്ലാതെ ഫണ്ടു പിരിവിനെതിരെ കാനം മുന്നറിയിപ്പ് നൽകിയത്. ജനം എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും പ്രവർത്തനങ്ങൾ സുതാര്യമാകണെമന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സമ്മേളനത്തിനുശേഷം പണപ്പിരിവി​െൻറ കാര്യത്തിലടക്കം പാർട്ടി ഒരു പെരുമാറ്റച്ചട്ടം അംഗീകരിച്ചിരുന്നു. ഇത് പാലിക്കണം. ഒരാളിനോട് വരുമാനത്തിൽ കൂടുതൽ പണം ചോദിച്ചാൽ വേറെയെന്തെങ്കിലും പണിചെയ്തിട്ടല്ലേ അതു തരാനാകൂ എന്നും കാനം ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.