കെ.ഇ. ബൈജുവിന് രാഷ്​ട്രപതിയുടെ വിശിഷ്​ടസേവ മെഡൽ

ചേര്‍ത്തല: പൊലീസ് സേനയിലെ ചേർത്തല സ്വദേശി . സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം ഒന്നാം യൂനിറ്റിലെ എസ്.പിയാണ്. നഗരസഭ മൂന്നാംവാർഡ് ഇലഞ്ഞിക്കുഴി കൃഷ്ണമൂര്‍ത്തി--രാജമ്മ ദമ്പതികളുടെ മകനായ ബൈജുവിന് പൊലീസ് സേനയിൽ 28 വർഷത്തെ സർവിസിനിടെ നിരവധി തവണയാണ് അംഗീകാരങ്ങൾ തേടിയെത്തിയത്. 1990ല്‍ പൊലീസ് കോൺസ്റ്റബിളായി പ്രവേശിച്ച ബൈജു സേവനമികവ് മുഖമുദ്രയാക്കിയാണ് ബഹുമതികള്‍ കരസ്ഥമാക്കിയത്. കുറ്റാന്വേഷണത്തില്‍ അസാമാന്യ വൈദഗ്ധ്യം പുലര്‍ത്തിയതിലൂടെ 126 തവണ ഗുഡ്‌ സര്‍വിസ് എന്‍ട്രിയും 25 പ്രാവശ്യം അഭിനന്ദനവും ലഭിച്ചു. 2012ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍, 2007, 2015 വര്‍ഷങ്ങളില്‍ യു.എന്‍ പൊലീസ് മെഡല്‍, മൂന്ന് തവണ ബാഡ്ജ് ഓഫ് ഓണര്‍ എന്നിവയും ലഭിച്ചു. 2007ല്‍ യു.എന്‍ സമാധാന സേനയില്‍ യൂറോപ്പിലും 2015 യു.എന്‍ ദൗത്യത്തില്‍ അമേരിക്കയിലും സേവനം അനുഷ്ഠിച്ചു. 2016ല്‍ അമേരിക്കയില്‍ വിര്‍ജീനിയയില്‍ നടന്ന പോസ്റ്റ് ക്ലാസ് ഇന്‍വെസ്റ്റിഗേഷന്‍ പരിശീലനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത ഏക ഉദ്യോഗസ്ഥനാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിലെ മികവിന് 2017ല്‍ ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 2005ല്‍ സംസ്ഥാന പൊലീസ് ഡ്യൂട്ടി മീറ്റില്‍ ഫിങ്കര്‍പ്രിൻറ് ശേഖരിക്കുന്നതില്‍ ഒന്നാംസ്ഥാനവും അന്വേഷണത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. 2011ല്‍ കാവൽക്കാരനെ കൊലപ്പെടുത്തി കിണറ്റിലിട്ട പങ്ങോട് ജസീന ജ്വല്ലറി കേസ് തെളിയിച്ചു. ക്രൈംഡിറ്റാച്മ​െൻറ് എ.സി.പി ആയിരിക്കെ പാങ്ങോട് ബാങ്ക് കവര്‍ച്ച, ഹരിഹരവര്‍മ വധക്കേസ് എന്നിവ തെളിയിക്കുകയും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. ദേശീയശ്രദ്ധ ആകര്‍ഷിച്ച ബണ്ടി ചോര്‍ കേസില്‍ പ്രതിയെ പിടികൂടാനും 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനും ശിക്ഷ നേടിക്കൊടുക്കാനുമായി. 2015ല്‍ റുേമനിയന്‍ സംഘത്തി​െൻറ എ.ടി.എം തട്ടിപ്പുകേസില്‍ പ്രതികളെ പിടികൂടുകയും 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ കുപ്രസിദ്ധമായ നന്ദന്‍കോട് കൊലക്കേസ് തെളിയിക്കുകയും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ചേര്‍ത്തല ഹോളിഫാമിലി സ്‌കൂള്‍, സര്‍ക്കാര്‍ ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും ചേര്‍ത്തല എസ്.എന്‍, സ​െൻറ് മൈക്കിള്‍സ്, ആലപ്പുഴ എസ്.ഡി കോളജുകളിലുമാണ് വിദ്യാഭ്യാസം നേടിയത്. തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ: ടി.എം. പൂര്‍ണിമ. മകന്‍: സിദ്ധാര്‍ഥ് ബി. പൈ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.