ഗാന്ധിജിയുടെയും കസ്തൂർബയുടെയും സ്മരണയിൽ വിതുമ്പി തുഷാർ ഗാന്ധി

കൊച്ചി: മഹാത്മാ ഗാന്ധിയുടെയും കസ്തൂർബ ഗാന്ധിയുടെയും സ്മരണയിൽ വിതുമ്പി പ്രപൗത്രൻ തുഷാർ ഗാന്ധി. മഹാത്മാ ഗാന്ധി മഹാരാജാസ് കോളജ് സന്ദർശിച്ചതി​െൻറ 90ാം വാർഷികാഘോഷ ഭാഗമായി ചരിത്രവിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരീക്ഷണങ്ങൾ നിറഞ്ഞ ഗാന്ധിജിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ചാലകശക്തിയായിരുന്നു ഭാര്യ കസ്തൂർബയെന്ന് അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തിന് അവരുടെ സംഭാവനകൾ വിസ്മരിക്കാനാവില്ല. ഗാന്ധിയിൽനിന്ന് മഹാത്മാ ഗാന്ധിയിലേക്കുള്ള പരിവർത്തനത്തിൽ കസ്തൂർബ സഹിച്ച ത്യാഗങ്ങൾ മറക്കാൻ കഴിയുന്നതല്ല. ബുദ്ധിമുട്ട് നിറഞ്ഞ ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. സമൂഹത്തി​െൻറ ഏറ്റവും താെഴത്തട്ടിലാണ് അവർ ജീവിതം നയിച്ചത്. പരാജയത്തി​െൻറ രുചി അറിഞ്ഞ പലഘട്ടങ്ങളിലും ഗാന്ധിജിയോടൊപ്പം അവർ ശക്തിപകർന്ന് നിന്നു. ഗാന്ധിജിയുടെ ജയിൽവാസകാലത്തുൾപ്പെടെ വലിയ സഹനമായിരുന്നു കസ്തൂർബയുടെ ജീവിതം. ഇവരുടെ ത്യാഗസ്മരണകൾ കേട്ടുവളർന്നതാണ് ത​െൻറ കുട്ടിക്കാലം. കസ്തൂർബയുടെ സഹനത്തി​െൻറ കഥ സദസ്സിനോട് ഉണർത്തുന്നതിനിടെ അദ്ദേഹം വികാരഭരിതനായി. പ്രിൻസിപ്പൽ ഡോ. കെ.എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രഫ. റീത്ത മാനുവൽ, ഡോ. മത്തായി, ഡോ. എൻ. ഹിത, സിൻഡിക്കേറ്റ് അംഗം ഡോ. എം.എസ്. മുരളി, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. അജിത, സ്റ്റാഫ് അഡ്വൈസർ ഡോ. അനിത പദ്മനാഭൻ, ഗവേണിങ് കൗൺസിൽ അംഗം ഡോ. കെ.എസ്. സുനീഷ്, ഡോ. കെ.എം. വിനീത്, പ്രഫ. സുഭദ്രാംബാൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.