ബജറ്റ്​: മത്സ്യമേഖലയുടെ അടിസ്​ഥാന പ്രശ്​നങ്ങൾ പരിഗണിച്ചില്ലെന്ന്​​ വിമർശനം

കൊച്ചി: സംസ്ഥാന ബജറ്റിൽ തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും മത്സ്യമേഖലയുടെ അടിസ്ഥാന പ്രശ്നങ്ങളെ പൂർണമായി അവഗണിച്ചെന്ന് വിമർശനം. പ്രധാന ഉൽപാദക വിഭാഗങ്ങളിലൊന്നായ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധി അതിജീവിക്കാൻ സഹായിക്കുന്ന നിർദേശങ്ങളൊന്നും ബജറ്റിൽ ഇല്ലെന്നാണ് പരാതി. നാലു വർഷത്തിനിടെ കേരളത്തിൽ സമുദ്ര മേത്സ്യാൽപാദനം ഗണ്യമായി കുറഞ്ഞു. 2012--13ൽ 8.39 ലക്ഷം ടൺ മത്സ്യം കിട്ടിയെങ്കിൽ 2016-17ൽ 5.20 ലക്ഷം ടണ്ണായി. മത്തിയുടെ ഉൽപാദനത്തിലുണ്ടായ കുറവുമൂലം മാത്രം 10,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായെന്നാണ് കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തി​െൻറ കണക്ക്. ഇൗ സാഹചര്യത്തിൽ മത്സ്യ വരൾച്ച പാക്കേജ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്ന് കേരള മത്സ്യത്തൊഴിലാളി െഎക്യവേദി (ടി.യു.സി.െഎ) സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ 586 കോടിയിൽനിന്ന് 14 കോടി മാത്രം അധികമായി അനുവദിച്ച് 600 കോടിയുടെ വിഹിതം മാത്രമാണ് ബജറ്റിൽ മത്സ്യമേഖലക്ക് വകയിരുത്തിയതെന്നും മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 24,851 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാർപ്പിക്കാൻ കിഫ്ബി വഴി നടപ്പാക്കുന്ന പുനരധിവാസ പദ്ധതി കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നിശ്ചലാവസ്ഥയിലാണ്. മത്സ്യത്തൊഴിലാളികളുടെ കടബാധ്യത എഴുതിത്തള്ളാൻ രൂപവത്കരിച്ച കടാശ്വാസ കമീഷ​െൻറ പ്രവർത്തനം കാര്യക്ഷമമാക്കാനും കാലാവധി നീട്ടാനും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. മത്സ്യബന്ധനനിയമം ഇൗ വർഷം പരിഷ്കരിച്ചെങ്കിലും നടപ്പാക്കാനാവശ്യമായ വിഹിതം വർധിപ്പിച്ചിട്ടില്ല. തീരദേശ വികസനത്തിന് 2000 കോടി നീക്കിവെച്ചത് ആശ്വാസകരമാണെങ്കിലും മുൻഗണനക്രമം തങ്ങളുമായി ചർച്ച ചെയ്യണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. സംസ്ഥാനത്തെ ഇരുപതിനായിരത്തോളം ഒൗട്ട് ബോർഡ് എൻജിൻ വള്ളങ്ങൾക്ക് മണ്ണെണ്ണ സബ്സിഡിക്ക് നൽകുന്ന വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.