അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണകോടതിയില്‍ സമര്‍പ്പിക്കാനുള്ള രേഖകളുടെ പട്ടികയും സത്യവാങ്മൂലവും അന്വേഷണ ഉദ്യോഗസ്ഥര്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് നടപടി നീണ്ടുപോകുന്നതിലും രേഖകള്‍ സംബന്ധിച്ച അവ്യക്തതയിലും കോടതി അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് 760 രേഖകള്‍ ഉള്‍പ്പെട്ട പട്ടിക സമര്‍പ്പിച്ചത്. പരിശോധന ഫലങ്ങള്‍, മൊഴികള്‍, സി.സി ടി.വി ദൃശ്യങ്ങള്‍, മെമ്മറി കാര്‍ഡ്, പെന്‍ ഡ്രൈവ് തുടങ്ങിയ തെളിവുകളും രേഖകളുമാണ് പട്ടികയിലുള്ളത്. ഇവയില്‍ ചില സുപ്രധാന രേഖകള്‍ ഒഴികെയുള്ളവ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്. രേഖകള്‍ പരിശോധിക്കാന്‍ ബുധനാഴ്ച വരെ പ്രതികള്‍ക്ക് കോടതി സമയം അനുവദിച്ചു. എട്ടാം പ്രതി നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സർ സുനിയെന്ന സുനില്‍കുമാര്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ വിവിധ രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളും ബുധനാഴ്ചയാകും പരിഗണിക്കുക. എല്ലാ പ്രതികളോടും അന്നു നേരിട്ട് ഹാജരാകാന്‍ ഉത്തരവായിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് രണ്ടാമത് സമര്‍പ്പിച്ച ഹരജിയില്‍ തിങ്കളാഴ്ചയാകും വിധി പറയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.