പ്രതിഫലേച്ഛയോടെയുള്ള രാഷ്​ട്രീയ പ്രവര്‍ത്തനം ഇടതുപക്ഷത്തും പ്രകടം ^പന്ന്യന്‍

പ്രതിഫലേച്ഛയോടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഇടതുപക്ഷത്തും പ്രകടം -പന്ന്യന്‍ കൊച്ചി: പ്രതിഫലേച്ഛയോടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പ്രവണത ഇടതുപക്ഷത്തും പ്രകടമാണെന്ന് സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തി​െൻറ മൂല്യം കുറഞ്ഞുവരുന്നു. തനിക്ക് എന്ത് കിട്ടുമെന്നാണ് ആളുകള്‍ നോക്കുന്നത്. ഇത് വലിയൊരു അപചയമാണ്. എം.കെ. അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്‌കാരം സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തമാണ് താൻ നിർവഹിക്കുന്നതെന്ന് കാനം പറഞ്ഞു. ചിത്രകാരൻ അശാന്ത​െൻറ മൃതദേഹത്തോട് കാണിച്ച അനാദരവ് പൊതുസമൂഹം പിറകോട്ട് നടക്കുന്നു എന്നതിന് തെളിവാണ്. ആഗോളീകരണകാലത്ത് ഇടതുപക്ഷത്തിന് പോലും മാറ്റമുണ്ടാകുന്നുെണ്ടന്നും അദ്ദേഹം പറഞ്ഞു. പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരവും സംവിധായകന്‍ വിനയന്‍ പ്രശസ്തിപത്രവും കൈമാറി. അഡ്വ. മജ്‌നു കോമത്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു അനുസ്മരണ പ്രഭാഷണം നടത്തി. ഇ.സി. ശിവദാസ്, കെ.എ. സോമന്‍, പി.എ. ബോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.