ജില്ലക്ക്​ ഇല്ലായ്​മയുടെ ബജറ്റ്​

- എം.എൽ.എമാരോട് മണ്ഡലങ്ങളിലെ 50 നിർമാണപ്രവർത്തനം എഴുതി നൽകാൻ ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല കൊച്ചി: കേരളത്തി​െൻറ വാണിജ്യതലസ്ഥാനം ഉൾപ്പെടുന്ന എറണാകുളം ജില്ലക്ക് സംസ്ഥാന ബജറ്റ് നിരാശയുടേതായി. ജില്ലയുടെ വികസനത്തിനുതകുന്ന കാര്യമായ പദ്ധതികളോ നിർദേശങ്ങളോ ബജറ്റിലില്ല. മുൻ ബജറ്റുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിഹിതമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. മുൻവർഷത്തെ ബജറ്റിൽ ജില്ലക്ക് പ്രഖ്യാപിച്ച പദ്ധതികൾ പലതും തുടങ്ങിയിടത്ത് നിൽക്കുകയാണ്. സർക്കാറി​െൻറ സാമ്പത്തിക പ്രതിസന്ധിതന്നെ കാരണം. ഇൗ സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ അനുവദിക്കാതിരുന്നതെന്ന് പറയപ്പെടുന്നു. ജില്ലയിലെ എല്ലാ എം.എൽ.എമാരോടും തങ്ങളുടെ മണ്ഡലങ്ങളിലെ 50 നിർമാണപ്രവർത്തനം മുൻഗണനക്രമത്തിൽ എഴുതി നൽകാൻ ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബജറ്റിൽ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാനത്തിന് പൊതുവായി പ്രഖ്യാപിച്ച ചില പദ്ധതികളുടെ ഗുണം ജില്ലക്കും ലഭിക്കുമെന്ന് മാത്രം. മത്സ്യമേഖലയുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചില്ലെന്ന് പരാതി ഉയർന്നുകഴിഞ്ഞു. ഇതിനുപുറമെ അടിസ്ഥാനസൗകര്യ വികസനത്തി​െൻറ കാര്യത്തിലും ജില്ലക്ക് പരിഗണന ലഭിച്ചില്ല. നാലുകോടി ചെലവിൽ എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കുമെന്നത് മാത്രമാണ് ജില്ലക്ക് ആശ്വസിക്കാവുന്ന പ്രഖ്യാപനം. നിലവിലെ കാൻസർ സ​െൻറർ ആർ.സി.സിയുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്. തീരദേശത്തിന് അനുവദിച്ച 2000 കോടിയുടെ പാക്കേജി​െൻറയും അനുബന്ധ പദ്ധതികളുടെയും ഗുണം ഒാഖി ദുരന്തത്തിൽ പ്രതിസന്ധിയിലായ ജില്ലയിലെ തീരദേശ മേഖലകൾക്കും ലഭിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ വ്യവസായ വികസനത്തിനുതകുന്ന ചില സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. നിർമാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റംമൂലം ജില്ലയിലെ നിർമാണമേഖല ഏറക്കുറെ സ്തംഭനാവസ്ഥയിലാണ്. വിലക്കയറ്റം തടയാൻ നടപടി ഇല്ലാത്തതും ജില്ലയെ നിരാശപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.