അർബുദ നിർണയ ക്യാമ്പ്​

പള്ളിക്കര: പെരിങ്ങാല ജാഗ്രതസമിതിയുടെയും ഡി.എം ഫൗണ്ടേഷൻ ആൻഡ് ആസ്റ്റർ മെഡ്സിറ്റിയും ഗൈഡൻസ് ഇന്ത്യ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റും കാരുണ്യ റെസിഡൻറ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അർബുദ നിർണയ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ട് മുതൽ രണ്ട് വരെ പെരിങ്ങാല ഐ.സി.ടി ഹാളിൽ നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും വനിത ഡോക്ടറുടെ സേവനവും ഉണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പട്ടിമറ്റം മബ്റൂക്ക് ജ്വല്ലറിയിലും പള്ളിക്കരയിൽ സണ്ണിവർഗീസ് ഷോപ്പിലും പെരിങ്ങാല ഫാമിലി സ്റ്റോഴ്സിലും, കരിമുകൾ കെ.എം.എ സ്റ്റോഴ്സിലും പേര് രജിസ്റ്റർചെയ്യണം. ബന്ധപ്പെടേണ്ട നമ്പർ: 9744950111,9895325212,9747100265 അപകടക്കെണിയൊരുക്കി റോഡിൽ മെറ്റൽകൂന കിഴക്കമ്പലം സ​െൻറ് ജോസഫ്സ് സ്കൂളിന് മുന്നിലാണ് മെറ്റൽ ഇറക്കിയിട്ടിരിക്കുന്നത് കിഴക്കമ്പലം: റോഡ് അറ്റകുറ്റപ്പണികൾക്ക് ഇറക്കിയ ക്രഷർ മെറ്റൽ വാഹനങ്ങൾക്കും കാൽനട യാത്രികർക്കും അപകട ഭീക്ഷണിയാകുന്നു. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കിഴക്കമ്പലം സ​െൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന് മുന്നിലെ റോഡിലാണ് അപകടക്കെണിയൊരുക്കി ക്രഷർ മെറ്റൽ ഇറക്കിയത്. ആഴ്ചകൾക്കുമുമ്പ് റോഡ് നിർമാണത്തിന് ഇറക്കിയ ക്രഷർ മെറ്റലിലൂടെ വാഹനങ്ങൾ സഞ്ചരിച്ചതിനെ തുടർന്ന് റോഡുമുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ഇതേതുടർന്ന് ഇരുചക്രവാഹനങ്ങളും തെന്നിമറിയുന്നുമുണ്ട്. കഴിഞ്ഞ ദിവസവും കുട്ടികൾ ഉൾപ്പെടെ യാത്രക്കാരുമായെത്തിയ ഓട്ടോറിക്ഷ ഇവിടെ തെന്നി മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. ദിവസങ്ങളായി മെറ്റൽകൂന റോഡിൽ വ്യാപിച്ചുകിടന്നിട്ടും തിരിഞ്ഞുനോക്കാൻ പോലും ബന്ധപ്പെട്ടവർ തയാറാകാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പടം. കിഴക്കമ്പലം സ​െൻറ് ജോസഫ്സ് സ്കൂളിനു മുന്നിലെ റോഡിൽ അപകടഭീക്ഷണിഉയർത്തി ക്രഷർ മെറ്റലുകൾ നിരന്നുകിടക്കുന്നു (mtatal )
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.