ADD FILE സൗജന്യ സന്ധിമാറ്റിവെക്കൽ ശസ്​ത്രക്രിയ പദ്ധതി

കൊച്ചി: ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി കൊച്ചിൻ ഷിപ്യാർഡി​െൻറ സഹകരണത്തോടെ നടപ്പാക്കുന്ന സൗജന്യ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ പദ്ധതി കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനംചെയ്തു. ഒാർത്തോസർജൻ ഡോ. വിനോദ് പദ്മനാഭെന ചടങ്ങിൽ കലക്ടർ പൊന്നാട അണിയിച്ചു. സ്വാമി സുധീന്ദ്രതീർഥയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് 90 രോഗികൾക്ക് സൗജന്യ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പദ്ധതിയിട്ടത്. 54 ശസ്ത്രക്രിയ പൂർത്തിയാക്കി. ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ പ്രസിഡൻറ് ആർ. രത്നാകര ഷേണായി അധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്യാർഡ് ജനറൽ മാനേജർ എം.ഡി. വർഗീസ്, െഎ.എം.എ കൊച്ചി പ്രസിഡൻറ് ഡോ. വർഗീസ് ചെറിയാൻ, ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ഡയറക്ടർ ഡോ. എം.െഎ. ജുനൈദ് റഹ്മാൻ, കൊച്ചിൻ ഒാർത്തോപീഡിക് സൊസൈറ്റി ഭാരവാഹികളായ ഡോ. രാജീവ് സ്റ്റാൻലി, ഡോ. വേണുഗോപാൽ, എറണാകുളം തിരുമല ദേവസ്വം മാനേജിങ് അധികാരി പി. രങ്കദാസപ്രഭു, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വിനോദ് പദ്മനാഭൻ, ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ സെക്രട്ടറി വി. മനോഹർ പ്രഭു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.