യാഥാർഥ്യബോധമില്ലാത്ത ബജറ്റ് ^കെ.സി. വേണുഗോപാൽ എം.പി

യാഥാർഥ്യബോധമില്ലാത്ത ബജറ്റ് -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: യാഥാർഥ്യബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. മുൻവർഷങ്ങളിലെ ബജറ്റുകളിൽ കിഫ്‌ബി വഴിയും അല്ലാതെയും പറഞ്ഞ പല പദ്ധതികളും ഇപ്പോഴും കടലാസിൽ തന്നെ അവശേഷിക്കുകയാണ്. ബജറ്റ് തീരദേശ മേഖലയെ അവഗണിച്ചു. ഓഖി ദുരന്തമുണ്ടായിട്ടുപോലും കടലാക്രമണത്തിൽനിന്നും തീരദേശത്തെ സംരക്ഷിക്കാൻ ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. കടലാക്രമണം ചെറുക്കാൻ സമഗ്രമായ പഠനം നടത്തി അതി​െൻറ അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾക്ക് രൂപംനൽകുമെന്നാണ് ഇപ്പോഴും മന്ത്രി പറയുന്നത്. ഇതുതന്നെയാണ് ഒരുവർഷം മുമ്പ് പറഞ്ഞതും. ബജറ്റിൽ തുക നീക്കി വെക്കാത്തതിനാൽ ഈ സാമ്പത്തിക വർഷത്തിലും കടലാക്രമണത്തെ ചെറുക്കാൻ ഒരുനടപടിയും ഉണ്ടാകില്ലെന്ന് വ്യക്തമായി. പുലിമുട്ടുകളും കടൽ ഭിത്തിയുമടക്കമുള്ള ശാസ്ത്രീയ മാർഗങ്ങൾ അല്ലാതെ മറ്റു പോംവഴികൾ ഒന്നും കടലാക്രമണത്തെ ചെറുക്കാൻ ഇല്ലെന്നിരിക്കെ ഇത്തരം പ്രഖ്യാപനങ്ങൾ തീരജനതയെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ്. കയർ മേഖലക്കും യാഥാർഥ്യബോധ്യത്തോടെയുള്ള പദ്ധതികളല്ല പ്രഖ്യാപിച്ചിരിക്കുന്നതെന്നും എം.പി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.