പൊലീസ്​ പിടിച്ചിട്ട വാഹനങ്ങളിൽ 12 മണിക്കൂറിനിടെ രണ്ട്​ പ്രാവശ്യം തീപിടിത്തം

കാലടി: പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷന് സമീപം സൂക്ഷിച്ച മണൽ വാഹനങ്ങളിൽ തീപടർന്നത് പരിഭ്രാന്തി പരത്തി. 12 മണിക്കൂറിനിടെ രണ്ട് തവണയാണ് വാഹനങ്ങൾക്ക് തീപിടിച്ചത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും തീപടർന്നത് അഗ്നിസുരക്ഷാസേനയാണ് അണച്ചത്. പൂർണാ കടവിലേക്ക് പോകുന്ന വഴിയുടെ എതിർവശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് വർഷങ്ങളായി മണൽ വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. തുരുമ്പുപിടിച്ച് കിടക്കുന്ന ഇൗ വാഹനങ്ങളിലാണ് വ്യാഴാഴ്ച രാത്രി പത്തോടെ തീ പിടിച്ചത്. യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് അങ്കമാലിയിൽനിന്ന് അഗ്നിസുരക്ഷാസേന യൂനിറ്റ് എത്തി തീ അണച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ 11ഒാടെ വീണ്ടും തീ പിടിച്ചു. െക്രയിൻ ഉപയോഗിച്ച് വാഹനങ്ങൾ ഉയർത്തി എല്ലാ ഭാഗത്തും വെള്ളം ചീറ്റിച്ച് വീണ്ടും ഫയർഫോഴ്സ് തീ അണച്ചു. മാലിന്യങ്ങൾ നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമായ ഈ പറമ്പിന് അടുത്ത് നിരവധി വീടുകളുണ്ട്. ചിത്രം--55- -കാലടി പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ച മണൽലോറികളിൽ തീ പിടിച്ചത് അഗ്നിസുരക്ഷാസേന അണക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.