മനുഷ്യർ സ്വയം തീർത്ത മതിൽക്കെട്ടിൽ ഒതുങ്ങുന്നു ^തുഷാർ ഗാന്ധി

മനുഷ്യർ സ്വയം തീർത്ത മതിൽക്കെട്ടിൽ ഒതുങ്ങുന്നു -തുഷാർ ഗാന്ധി കൊച്ചി: മനുഷ്യർ സ്വയം തീർത്ത മതിൽക്കെട്ടിൽ ഒതുങ്ങുകയാണെന്നും നമ്മൾ എന്ന് ചിന്തിക്കാതെ നീയും ഞാനുമെന്ന ചിന്തയാണുള്ളതെന്നും ഗാന്ധിജിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി. ഞാൻ, എേൻറത് എന്നീ ചിന്തകളാൽ ഹൃദയങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. ദേഷ്യം സമാധാനത്തി​െൻറ ശത്രുവല്ല. അത് സ്വാഭാവികമാണ്. ദേഷ്യത്തെ നമ്മിലേക്കും മറ്റുള്ളവരിലേക്കും ഏതുതരത്തില്‍ വഴിതിരിച്ചുവിടുന്നു എന്നതാണ് പ്രധാനം. നാലാമത് ദേശീയ സമാധാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യത്ത് വിഭാഗീയത അതി​െൻറ പാരമ്യത്തിലെത്തിനിൽക്കുകയാണ്. ലിംഗത്തി​െൻറയും ജാതിയുെടയും മതത്തി​െൻറയും പ്രാദേശികതയുെടയുമൊക്കെ പേരിൽ ആളുകൾ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, ഡോ. ഏലിയാസ് തോമസ്, പി.വി. രാജഗോപാല്‍, ഡോ. എസ്.എന്‍. സുബ്ബറാവു, ഇറാംഖാന്‍, എ. പ്രകാശ് ചന്ദ്രന്‍, ഖാദര്‍ മാങ്ങാട്, ഡോ. െബഞ്ചമിന്‍ ലക്ര, ഗുലാം എ. വഹന്തി, ഐശ്വര്യ താരാഭായ് അനീഷ്, നെപുണി പോള്‍, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, അഡ്വ. സത്യനാരായണ ലാതി എന്നിവര്‍ പ്രഭാഷണം നടത്തി. ആദ്യമായാണ് ദേശീയ സമാധാന കൺവെൻഷന് കേരളം ആതിഥേയത്വം വഹിക്കുന്നത്. വ്യാഴാഴ്ച സമാപിക്കും. dp4 കൊച്ചിയിൽ ദേശീയ സമാധാന കൺവെൻഷനിൽ പെങ്കടുക്കാനെത്തിയ തുഷാർ ഗാന്ധി കുട്ടികൾക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.