ആലപ്പുഴ: ക്യാമ്പുകളിൽനിന്ന് കുട്ടനാടിെൻറ വിവിധ ഭാഗങ്ങളിലേക്ക് മടങ്ങിയവർക്ക് ആശ്രയമായത് കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പും. ജലഗതാഗത വകുപ്പ് ആഗസ്റ്റ് 24 മുതൽ സൗജന്യ സർവിസാണ് നടത്തിവന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുപതോളം ബോട്ടുകളാണ് കുട്ടനാട് മേഖലയിലേക്ക് മാത്രമായി ഓടുന്നത്. കാവാലം, നെടുമുടി, കായൽപ്പുറം, വേണാട്ടുകാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് നടത്തി. ആലപ്പുഴ-കോട്ടയം സർവിസും നടത്തി. നെടുമുടി-പുളിങ്കുന്ന്, നെടുമുടി-എടത്വ എന്നിവിടങ്ങളിലേക്ക് രണ്ട് വീതം ഷട്ടിൽ സർവിസും നടത്തിവരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജലഗതാഗത വകുപ്പ് ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി നിരവധി സർവിസുകളാണ് നടത്തിയത്. രക്ഷാപ്രവർത്തകരെ എത്തിക്കാനും രക്ഷപ്പെടുത്തിയവരെ ക്യാമ്പുകളിലേക്ക് എത്തിക്കാനും മുന്നിൽ കെ.എസ്.ആർ.ടി.സി ഉണ്ടായിരുന്നു. വ്യാഴാഴ്ച വീടുകളിലേക്ക് മടങ്ങുന്നവർക്കായി ആവശ്യപ്പെടുന്ന ക്യാമ്പുകളിൽ ബസ് എത്തിച്ച് സർവിസ് നടത്തി. പത്ത് വണ്ടികൾ ക്യാമ്പിലെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കഴിഞ്ഞ ദിവസം മുതൽ സർവിസ് തുടങ്ങിതോടെ ജനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനങ്ങളുടെ സൗകര്യാർഥം ചെറിയ റോഡുകളുള്ള കുട്ടനാട് മേഖലകളിലേക്ക് സർവിസ് കൂടുതൽ നടത്തുന്നുണ്ട്. ആലപ്പുഴയിൽനിന്ന് പൂപ്പള്ളി, ചമ്പക്കുളം, പുളിങ്കുന്ന്, തകഴി എന്നിവിടങ്ങളിലേക്കും പ്രത്യേക സർവിസ് നടത്തി. ജനങ്ങൾക്ക് സഹായകമായി മൈക്ക് അനൗൺസ്മെൻറ് ആലപ്പുഴ: മഹാശുചീകരണത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്ക് ഏറെ ഉപകാരപ്രദമായി വിവിധ വകുപ്പുകളുടെ നേതൃത്തിലുള്ള അനൗൺസ്മെൻറ്. ജലഗതാഗത വകുപ്പിെൻറ െജട്ടിയിൽ വകുപ്പിെൻറ നേതൃത്വത്തിൽ ബോട്ടുകൾ പിടിക്കുന്നതും ക്യാമ്പ് അംഗങ്ങൾ ഏതിൽ കയറണമെന്നും എപ്പോഴും ഉച്ചഭാഷിണിയിലൂടെ അറിയിച്ചുകൊണ്ടിരുന്നു. ബോട്ടുെജട്ടിക്ക് സമീപം ആരോഗ്യവകുപ്പിെൻറ എലിപ്പനിക്കുള്ള ഗുളിക സൗജന്യമായി വിതരണം ചെയ്യുന്ന വിവരം ഓരോ മിനിറ്റിെൻറ ഇടവേളകളിലും വിളിച്ചറിയിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാർ എല്ലാവർക്കും ഗുളിക നൽകി രംഗത്തുണ്ടായിരുന്നു. എല്ലാവരും ഗുളിക കഴിക്കണമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉച്ചഭാഷിണിയിലൂടെ അറിയിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ ജീപ്പിൽ നഗരത്തിൽ ചുറ്റുന്നുണ്ടായിരുന്നു. പരിസരങ്ങളിൽ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ ആയ സർവിസ് വയറിൽ അല്ലെങ്കിൽ ലൈൻ കമ്പി/എർത്ത് കമ്പി എന്നിവയിൽ സ്പർശിക്കരുത് എന്ന കാര്യം എപ്പോഴും അനൗൺസ് ചെയ്തു. ഇങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി ഓഫിസിലോ 9496061061, 9188241912 എന്നീ നമ്പറിലോ അറിയിക്കണമെന്നും അറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.