കുട്ടനാട്: കുട്ടനാട്ടിലെ എല്ലാ വീട്ടിലും ഒരുപോലെ നഷ്ടമായത് മോട്ടോറുകൾ. ചിലർക്കെങ്കിലും ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ചിലതൊക്കെ തിരിച്ചുകിട്ടി. കേടായതിൽ കൂടുതലും .5 എച്ച്്.പി മോട്ടോറുകളാണ്. വെള്ളം ഇരച്ചെത്തുന്നതറിഞ്ഞ് മിക്കവരും ഗൃഹോപകരണങ്ങളെല്ലാം ഇഷ്ടികയും കട്ടയും ഉപയോഗിച്ച് ഉയർത്തിവെച്ചു. ക്യാമ്പിൽ കഴിഞ്ഞവർ ഇടക്ക് വീടുകളിലെത്തി ഇവയൊക്കെ ഭദ്രമാണോയെന്ന കാര്യം ശ്രദ്ധിച്ചിരുന്നു. പക്ഷേ, തറയിലിയിരിക്കുന്ന േമാട്ടോർ മാത്രം ശ്രദ്ധയിൽ പതിഞ്ഞിരുന്നില്ല. വീട് ശുചിയാക്കാൻ എത്തിയവർ ജനറേറ്റർ ഉപയോഗിച്ച് മോട്ടോറിെൻറ സഹായത്തോടെ വീട്ടിലെ വെള്ളം വറ്റിക്കാൻ ശ്രമിച്ചപ്പോഴാണ് മോട്ടോർ ദിവസങ്ങളോളം വെള്ളത്തിൽ കിടന്ന് തകരാറിലായത് ശ്രദ്ധയിൽപെട്ടത്. സാധാരണ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന മോട്ടോറുകളാണ് മിക്കയിടത്തും സ്ഥാപിച്ചിരുന്നതെങ്കിലും വെള്ളം കൂടുതലായി എത്തിയതിനാൽ കണക്കുകൂട്ടലുകൾ തെറ്റി. വിരലിലെണ്ണാവുന്ന ചില കുടുംബങ്ങൾ മാത്രമാണ് മോട്ടോറുകളും ഇളക്കി പൊക്കിവെച്ചത്. കുട്ടനാട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ ആറ്റിലെ വെള്ളം കോരിയാണ് ശുചീകരണം നടത്തുന്നത്. വീട്ടിനുള്ളിലും പറമ്പിലുമുള്ള വെള്ളക്കെട്ടിന് സമാനമായി ആറ്റിലും വെള്ളമുള്ളതിനാൽ ശുചീകരണവും പലഭാഗത്തും ഫലം കാണുന്നില്ല. സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിക്കാത്തതിനാൽ പലർക്കും പുതിയ മോട്ടോർ വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്. കുട്ടനാട്ടിൽ എല്ലാ വീട്ടിലും ഉപയോഗിക്കുന്ന .5 എച്ച്്.പി മോട്ടോറുകൾക്ക് 3500 മുതൽ 5000 രൂപ വരെയാണ് വില. പണമില്ലാത്തതിനാൽ മോട്ടോറുകൾ അഴിച്ച് നന്നാക്കാൻ കൊടുക്കുകയാണ് ഇവിടെയുള്ളവർ. എന്നാൽ, ചളിയും വെള്ളവും ഇത്രയുമധികം കയറിയതിനാൽ മോട്ടോറുകൾ ശരിയാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ടെക്നീഷൻമാർ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനത്തിന് ടെക്നീഷൻമാർ വരുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും ആരെയും കണ്ടില്ലെന്നാണ് കുട്ടനാട്ടുകാർ പറയുന്നത്. പ്രശ്നം മനസ്സിലാക്കി നഗരത്തിലെ മോട്ടോർ വിൽപന കടകളിൽ കൂടുതൽ സ്റ്റോക്ക് എത്തിച്ചിരിക്കുകയാണ് വിതരണക്കാർ. പലരും വില തിരക്കുന്നുണ്ടെങ്കിലും കച്ചവടം നടക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സ്‌കൂൾ മാനേജ്മെൻറ് ക്യാമ്പുകൾ പിരിച്ചുവിടരുത് ആലപ്പുഴ: സ്‌കൂൾ മാനേജ്മെൻറുകൾ ദുരിതാശ്വാസ ക്യാമ്പുകൾ നിർബന്ധപൂർവം പിരിച്ചുവിടരുതെന്ന് കലക്ടർ അറിയിച്ചു. ക്യാമ്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അതത് തഹസിൽദാർമാരുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.